മാൾവ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗത്തിലൂടെ ഒഴുകുന്ന നദി ?
Aനർമദ
Bചമ്പൽ
Cമാഹി
Dഗോദാവരി
Answer:
C. മാഹി
Read Explanation:
മധ്യ ഉന്നതതടം - മാൾവ പീഠഭൂമി
സത്പുര പർവതനിരയ്ക്ക് വടക്കുളള വിശാലപീഠപ്രദേശമാണ് മധ്യഉന്നത തടം.
മാൾവാ പീഠഭൂമി എന്ന് വിളിക്കുന്ന ഈ പ്രദേശത്തിന്റെ പടിഞ്ഞാറേ അരിക് അരാവലി പർവതമാണ്.
ദീർഘകാലമായുള്ള അപരദനപ്രക്രിയയിലൂടെ തേയ്മാനം സംഭവിച്ച പ്രായംചെന്ന മടക്കു പർവതങ്ങൾക്ക് അഥവാ അവശിഷ്ടപർവതങ്ങൾക്ക് (Residual Mountains) ഉദാഹരണമാണ് അരാവലി നിര.
പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രമായ മൗണ്ട് അബു അരാവലി നിരയിലാണ്.
മാൾവാ പീഠഭൂമിയിലെ ഏറ്റവും ഉയരമുളള കൊടുമുടിയും മൗണ്ട് അബുവാണ്.
ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു.
ശരാശരി ഉയരം 450 - 500 മീ.
മാൾവ പീഠഭൂമിയുടെ പടിഞ്ഞാറൻ ഭാഗം മാഹി നദി ഒഴുകുന്നു.
ചമ്പൽ നദി - യമുനയുടെ പോഷക നദി.
ബെതവ - യമുനയുടെ പോഷക നദി.
ദസൻ നദി - ബെതവയുടെ പോഷക നദി.
കെൻ നദി - യമുനയുടെ പോഷക നദി.