Challenger App

No.1 PSC Learning App

1M+ Downloads
മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലം ?

Aഅയണോസ്ഫിയർ

Bട്രോപ്പോസ്ഫിയർ

Cഎക്സോസ്ഫിയർ

Dസ്ട്രാറ്റോസ്ഫിയർ

Answer:

A. അയണോസ്ഫിയർ

Read Explanation:

അയണോസ്ഫിയർ (Ionosphere)

  • മിസോസ്ഫിയറിന് മുകളിൽ, 80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന മണ്ഡലമാണ് അയണോസ്ഫിയർ (Ionosphere). 

  • വൈദ്യുതിചാർജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ളതുകൊണ്ടാണ് ഈ പാളിയെ അയണോസ്ഫിയർ എന്നു വിളിക്കുന്നത്. 

  • ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്നത് ഈ പാളിയാണ്. 

  • ഉയരം കൂടുംതോറും താപ നില കൂടിവരുന്ന സ്വഭാവമാണ് ഈ പാളിക്കുള്ളത്.


Related Questions:

Lowermost layer of Atmosphere is?
The part of the atmosphere beyond 90 km from the earth is called :

താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :

  • ട്രോപ്പോസ്ഫിയറിന് തൊട്ടുമുകളിലുള്ള അന്തരീക്ഷപാളി

  • ഈ പാളി ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്നു. 

  • അന്തരീക്ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാളിയായ ഓസോൺ പാളി ഈ പാളിയിലാണ്.

അന്തരീക്ഷത്തിലെ വായുവിൽ തുടർച്ചയായ ഘനീകരണപ്രകിയമൂലം ഘനീഭവിക്കപ്പെട്ട പദാർഥങ്ങളുടെ വലിപ്പം വർദ്ധിക്കുന്നു. ഭൂഗുരുത്വാകർഷണബലത്തെ ചെറുത്തുനിൽക്കാൻ കഴിയാതെവരുമ്പോൾ ഇവ ഭൂമുഖത്തേക്ക് പതിക്കുന്നു. ഇത്തരത്തിൽ ജലബാഷ്പം ഘനീഭവിച്ച് ഈർപ്പത്തിൻ്റെ പല രൂപങ്ങളായി ഭൂമിയിലേക്ക് പതിക്കുന്നതാണ് :
ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ രാത്രി കാലത്ത് ആകാശത്ത് ദൃശ്യമാകുന്ന വർണ്ണകാഴ്ചകൾ ആണ് ധ്രുവദീപ്‌തി. ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ഏത് പാളിയിലാണ് കാണപ്പെടുന്നത് ?