App Logo

No.1 PSC Learning App

1M+ Downloads
മുഖ്യ ഫോക്കസിനും പോളിനുമിടയിൽ സ്ഥിതിചെയ്യുന്ന വസ്തുക്കൾ വളരെ വലുപ്പമുള്ളതും നിവർന്നതുമായ പ്രതിബിംബം രൂപികരിക്കുന്നത് ?

Aകോൺകേവ് ദർപ്പണം

Bകോൺവെക്സ് ദർപ്പണം

Cസമതല ദർപ്പണം

Dഇതൊന്നുമല്ല

Answer:

A. കോൺകേവ് ദർപ്പണം

Read Explanation:

  • ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ 
  • ഗോളീയ ദർപ്പണങ്ങൾ - പ്രതിപതനതലം ഗോളത്തിന്റെ ഭാഗമായി വരുന്ന ദർപ്പണങ്ങൾ 
  • കോൺകേവ് ദർപ്പണങ്ങൾ ,കോൺവെക്സ് ദർപ്പണങ്ങൾ എന്നിവയാണ് പ്രധാന ഗോളീയ ദർപ്പണങ്ങൾ 
  • കോൺകേവ് ദർപ്പണങ്ങൾ - പ്രതിപതനതലം അകത്തോട്ട് കുഴിഞ്ഞ ഗോളീയദർപ്പണങ്ങൾ 
  • പാരാബോളിക് ദർപ്പണം എന്നും അറിയപ്പെടുന്നു 
  • ഉദാഃ സെർച്ച് ലൈറ്റുകളിൽ ഉപയോഗിക്കുന്ന ദർപ്പണം ,ഷേവിങ് മിറർ ,മേക്കപ്പ് മിറർ ,ഡോക്ടർമാരുടെ ഹെഡ് മിറർ 
  • യഥാർത്ഥവും ,തലകീഴായതും വളരെ ചെറുതുമായ പ്രതിബിംബം ആണ് കോൺകേവ് ദർപ്പണത്തിൽ രൂപപ്പെടുന്നത് 
  • കോൺകേവ് ദർപ്പണത്തിന്റെ പ്രതിബിംബം ദർപ്പണത്തിന് മുമ്പിലാണ് രൂപപ്പെടുന്നത് 
  • വസ്തു വളരെ അകലത്തിലായിരിക്കുമ്പോൾ കോൺകേവ് ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നത് ഫോക്കസിൽ ആണ് 
  • കോൺകേവ് ദർപ്പണത്തിന്റെ മുഖ്യ ഫോക്കസ് യഥാർത്ഥമാണ് 
  • കോൺകേവ് ദർപ്പണമുണ്ടാക്കുന്ന മിഥ്യാ പ്രതിബിംബം വസ്തുവിനെ അപേക്ഷിച്ച് വലുതായിരിക്കും 

Related Questions:

സമതല ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നതെവിടെ ?
സമതല ദർപ്പണം പ്രധാനമായും ഉപയോഗിക്കുന്നത് ?
പ്രതിബിംബം എല്ലായ്പ്പോഴും മുഖ്യഫോക്കസിനും പോളിനും ഇടയിൽ രൂപപ്പെടുന്നു. ഇത് ഏത് ദർപ്പണമാണ് ?
ഒരു ദർപ്പണത്തിലൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തി അറിയപ്പെടുന്നത് ?
സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം ഏത് ?