App Logo

No.1 PSC Learning App

1M+ Downloads
മുതിർന്ന പൗരൻമാർക്ക് നല്ല ആരോഗ്യം ,പങ്കാളിത്തം ,ജീവിത നിലവാരം ഉറപ്പാക്കൽ എന്നിവക്കായി എല്ലാ പഞ്ചായത്തുകളെയും വയോജന സൗഹൃദമാക്കി മാറ്റുന്നതിനുള്ള സംസ്ഥാന വയോജന നയം 2013 (കേരളം )മായി ബന്ധപ്പെട്ട പുതിയ സംരംഭം

Aവയോ അമൃതം

Bവയോ മിത്രം

Cവയോജന സൗഹൃദ പഞ്ചായത്ത്

Dമുകളിൽ പറഞ്ഞതെല്ലാം

Answer:

C. വയോജന സൗഹൃദ പഞ്ചായത്ത്

Read Explanation:

മുതിർന്ന പൗരന്മാർക്കായി ഒരു നയം അവതരിപ്പിച്ച ആദ്യ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ആദ്യത്തെ നയരേഖ 2006 ൽ നിലവിൽവന്നു. പിന്നീട് സർക്കാർ 2006 ലെ വയോജന നയം അവലോകനം ചെയ്യുകയും 2013 ലെ പുതിയ സംസ്ഥാന വയോജന നയം പുറത്തിറക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ വയോജനങ്ങൾക്കും പരമാവധി ക്ഷേമ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് നയം ലക്ഷ്യം വയ്ക്കുന്നത്.


Related Questions:

LED ബൾബുകൾ മിതമായ നിരക്കിൽ ജനങ്ങൾക്ക് നൽകുന്ന ഊർജ കേരള മിഷൻറ്റെ പദ്ധതിയേത് ?
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരള GST വകുപ്പ് നടത്തിയ പരിശോധന ?
റോഡപകടത്തിൽ പെടുന്നവരെ അടിയന്തിരമായി ഭേദപ്പെട്ട ആശുപത്രികളിൽ എത്തിച്ച് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?

താഴെപ്പറയുന്നവയിൽ ദാരിദ്ര്യ നിർമാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് ആവിഷ്ക്കരിച്ച കുടുംബശ്രീയുമായി യോജിക്കുന്ന പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക ;

  1. കുടുംബശ്രീ സംഘടനാ സംവിധാനത്തിലെ അടിസ്ഥാന ഘടകം അയൽക്കൂട്ടങ്ങളാണ്
  2. വാർഡ് തലത്തിൽ ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്നതാണ് ഏരിയാ ഡെവലപ്മെന്റ് സൊസൈറ്റി
  3. കുടുംബശ്രീ സംവിധാനത്തിന്റെ അടിത്തറയായ ലഘു സമ്പാദ്യ പദ്ധതിയാണ് മൈക്രോ ഫിനാൻസ് പദ്ധതി
  4. സംസ്ഥാന സർക്കാറിന്റെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിയന്ത്രണത്തിലാണ് കുടുംബശ്രീ പ്രവർത്തിക്കുന്നത്
    വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് വേണ്ടി ഓൺലൈൻ കൺസൾട്ടേഷൻ നൽകുന്ന കേരള സർക്കാർ പദ്ധതി ?