App Logo

No.1 PSC Learning App

1M+ Downloads
മൂത്രം രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്‌മ അരിക്കൽ പ്രക്രിയയുടെ ഫലമായി രൂപം കൊള്ളുന്നത്?

Aഗ്ലോമെറുലാർ ഫിൽട്രേറ്റ്

Bലിംഫറ്റിക് ഫ്ലൂയിഡ്

Cപ്ലാസ്മ

Dഇവയൊന്നുമല്ല

Answer:

A. ഗ്ലോമെറുലാർ ഫിൽട്രേറ്റ്

Read Explanation:

മൂത്രം രൂപപ്പെടുന്ന പ്രക്രിയ:

സൂക്ഷ്‌മ അരിക്കൽ

  • രക്തം ഗ്ലോമറുലസിലൂടെ ഒഴുകുമ്പോൾ അതിലെ സുഷിരങ്ങളിലൂടെ സൂക്ഷ്‌മ അരിക്കലിന് വിധേയമാകുന്നു.
  • അഫറൻ്റ് വെസലും ഇഫറൻ്റ് വെസലും തമ്മിലുള്ള വ്യാസ വ്യത്യാസം ഗ്ലോമറുലസിൽ സൃഷ്ടിക്കുന്ന ഉയർന്ന മർദ്ദം ഈ പ്രക്രിയയെ സഹായിക്കുന്നു.
  • ഇതിൻ്റെ ഫലമായി രൂപം കൊള്ളുന്ന ഗ്ലോമറുലാർ ഫിൽട്രേറ്റ് ക്യാപ്‌ലാർ സ്പെയ്‌സിൽ ശേഖരിക്കുന്നു

പുനരാഗിരണവും സ്രവണവും

  • ഗ്ലോമറുലാർ ഫിൽട്രേറ്റ് വ്യക്കാനളികയിലൂടെ ശേഖരണനാളിയിലേയ്ക്ക് ഒഴുകുമ്പോൾ അവശ്യവസ്‌തുക്കൾ ബാഹ്യനളികാലോമികാ ജാലത്തിലേയ്ക്ക് പുനരാഗിരണം ചെയ്യുന്നു.
  • സൂക്ഷ്‌മഅരിക്കലിനുശേഷവും രക്തത്തിൽ അധികമായി അവശേഷിക്കുന്ന ചില ഘടകങ്ങൾ ലോമികാജാലത്തിൽ നിന്ന് വ്യക്കാനളികയിലേയ്ക്ക് സ്രവിക്കപ്പെടുന്നു

ജലത്തിന്റെ ആഗിരണം

  • ശേഖരണനാളിയിൽ വച്ച് ഗ്ലോമറുലാർ ഫിൽട്രേറ്റിൽ നിന്നും അധികമുള്ള ജലം ആഗിരണം ചെയ്യപ്പെടുന്നു. ശേഷിക്കുന്ന ഭാഗമാണ് മൂത്രം

Related Questions:

വിയർപ്പ് ഉൽപ്പാദിപ്പിക്കുന്നത് ?
ഹീമോഡയാലിസിസിൽ രക്തം ഫിൽട്ടർ ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേരെന്താണ്?
അഹറൻ്റ് വെസൽ ബോമാൻസ് ക്യാപ്‌സ്യൂളിനുള്ളിൽ പ്രവേശിച്ച് സൂക്ഷ്‌മ ലോമികകളായി മാറുന്ന ഭാഗം?
പുൽവർഗസസ്യങ്ങളിലും ചില കുറ്റിച്ചെടികളിലും ഇലകളുടെ അഗ്രഭാഗത്തുള്ള സുഷിരങ്ങളിലൂടെ അധിക ജലം പുറന്തള്ളാറുണ്ട് എന്താണീ സുഷിരത്തിന്റെ പേര് ?
മനുഷ്യശരീരത്തിലെ മുഴുവൻ രക്തവും 24 മണിക്കൂറിനുള്ളിൽ ഏകദേശം എത്ര തവണ തവണ വൃക്കയിൽ കൂടി കടന്നു പോകുന്നുണ്ട് ?