Challenger App

No.1 PSC Learning App

1M+ Downloads
മൂന്നാം കർണ്ണാട്ടിക് യുദ്ധം നടക്കുമ്പോൾ ഫ്രഞ്ച് ഗവർണർ ആരായിരുന്നു ?

Aകൗണ്ട് ഡി ലാലി

Bലൂയിസ് ബിനോട്ട്

Cഫ്രാങ്കോയിസ് സോയിലക്

Dലൂയിസ് ബോൺവിൻ

Answer:

A. കൗണ്ട് ഡി ലാലി

Read Explanation:

മൂന്നാം കർണാടിക് യുദ്ധം

  • മൂന്നാം കർണാടിക് യുദ്ധത്തിന്റെ കാലഘട്ടം : 1758 -  1764
  • മൂന്നാം കർണാടിക് യുദ്ധത്തിന് കാരണം : യൂറോപ്പിലെ സപ്തവത്സര യുദ്ധം
  • യൂറോപ്പിലെ സപ്തവത്സര യുദ്ധം നടന്നത് : 1756 -1763
  • സപ്തവത്സര യുദ്ധം നടന്നത് : ബ്രിട്ടനും ഫ്രാൻസും തമ്മിൽ
  • ഇതിന്റെ ഭാഗമായി മദ്രാസ് പിടിച്ചെടുക്കുന്നതിനു വേണ്ടി ഫ്രഞ്ച് ഗവൺമെന്റ് കൗണ്ട്. ഡി. ലാലി എന്ന സൈനിക ഉദ്യോഗസ്ഥനെ ഇന്ത്യയിലേക്ക് അയച്ചു. 
  • മൂന്നാം കർണാടിക് യുദ്ധത്തിൽ പങ്കെടുത്ത ഫ്രഞ്ച് ഗവർണർ : കൗണ്ട് ഡി ലാലി
  • ഇംഗ്ലീഷുകാരുമായുള്ള നാവികയുദ്ധത്തിൽ തുടരെ തുടരെ ഫ്രഞ്ചുകാർ പരാജയപ്പെട്ടു.
  • 1759 - ൽ മദ്രാസ്സിലെത്തിയ സർ ഐർക്യൂട്ട് വാൻഡിവാഷിൽ വച്ച് ഫ്രഞ്ച് സൈന്യത്തെ നിശ്ശേഷം തോല്പിച്ചു.
  • തുടർന്ന് കർണാട്ടിക്കിലെ ഫ്രഞ്ച് പ്രദേശങ്ങൾ കൂടി ബ്രിട്ടീഷുകാർ പിടിച്ചെടുത്തു.
  • 1761- ൽ പുതുശ്ശേരി കൂടി ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായി.
  • മൂന്നാം കർണാടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി : പാരീസ് ഉടമ്പടി (1763)
  • ഇന്ത്യൻ ഫ്രഞ്ച് ആധിപത്യം ക്ഷയിക്കാൻ കാരണമായ യുദ്ധം : മൂന്നാം കർണാടിക് യുദ്ധം.

Related Questions:

മൈസൂർ യുദ്ധങ്ങളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാരും മൈസൂർ സുൽത്താന്മാരും തമ്മിൽ നടന്ന യുദ്ധങ്ങൾ ആണ് മൈസൂർ യുദ്ധങ്ങൾ എന്ന് അറിയപ്പെടുന്നത്.

2.ദക്ഷിണേന്ത്യയിൽ ഇംഗ്ലീഷ് കമ്പനിക്ക് നേരിടേണ്ടിവന്ന പ്രബല ശക്തിയായിരുന്നു മൈസൂർ സുൽത്താന്മാർ

3.ഹൈദരലി , ടിപ്പു സുൽത്താൻ എന്നിവരാണ് മൈസൂർ യുദ്ധങ്ങൾ നയിച്ച മൈസൂർ സുൽത്താന്മാർ.

4.1747 മുതൽ 1749 വരെ ആയിരുന്നു ഒന്നാം മൈസൂർ യുദ്ധത്തിൻറെ കാലഘട്ടം.

Which British officer fought in the famous Battle of Chinhat?
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി തേയില കൃഷി ചെയ്തിരുന്ന പ്രദേശം ?
During the time of which Mughal Emperor did the English East India Company establish its first factory in India?
The series of conflicts between the French and the English in South India was known as :