App Logo

No.1 PSC Learning App

1M+ Downloads
മൂർത്ത മനോവ്യാപാര ഘട്ടത്തിന്റെ (Concrete Operational Stage) ഒരു സവിശേഷതയാണ്

Aഅഹംകേന്ദ്രിത ചിന്ത

Bഅമൂർത്ത ചിന്ത

Cശ്രേണീകരണം

Dപ്രശ്ന പരിഹരണം

Answer:

C. ശ്രേണീകരണം

Read Explanation:

മൂർത്തമനോവ്യാപാരഘട്ടം - പിയാഷേ

  • 7 മുതൽ 11 വയസ്സ് വരെ 

  • കുട്ടിയിൽ യുക്തിചിന്ത വികസിക്കുന്ന ഘട്ടമാണിത്. 

  • ഈ ഘട്ടത്തിന്റെ സ്വാഭാവം വിശദമാക്കാൻ മനോവ്യാപാരം (Operational stage) എന്ന സംജ്ഞയാണ് പിയാഷെ ഉപയോഗിക്കുന്നത്.

  • ഈ ഘട്ടത്തിൽ പദാർത്ഥങ്ങളുടേയോ അനുഭവങ്ങളുടേയോ സഹായത്തോടെ മാത്രമേ മനോവ്യാപാരം നടക്കുകയുള്ളൂ. .

  • ശുദ്ധമായ ഗുണാത്മകചിന്തനം സാധ്യമല്ല. ഇക്കാരണത്താൽ ഈ ഘട്ടത്തെ വസ്തുനിഷ്ഠമനോവ്യാപാരഘട്ടം (concrete operational stage) എന്ന് വിശേഷിപ്പിക്കുന്നത്.

  • വസ്തുനിഷ്ഠമായ മനോവ്യാപാരങ്ങളെ കുറിക്കാൻ grouping എന്ന സംജ്ഞയാണ് പിയാഷെ ഉപയോഗിക്കുന്നത്.

പ്രത്യേകതകൾ

  • പ്രത്യാവർത്തനത്തിനുള്ള കഴിവ്

  • ബന്ധപ്പെടുത്തൽ

  • ഐക്യരൂപം

  • സംരക്ഷണം

  • ശ്രേണീകരണം

  • ഏകോപനം


Related Questions:

എബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ വരുന്ന ആവശ്യമാണ് :
പിയാഷെ രൂപീകരിച്ച വികസനഘട്ടത്തിൽ ശൈശവാവസ്ഥയും കൗമാര അവസ്ഥയും ഒരുമിക്കുന്ന ഘട്ടം?
Which of the following is NOT a principle of growth and development?
ജീൻ പിയാഷെയുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളിൽ ഏതു ഘട്ടത്തിലുള്ള കുട്ടിയാണ് പ്രീ -സ്കൂൾ കുട്ടിയായി കണക്കാക്കപ്പെടുന്നത് ?
"വ്യവഹാരവാദം ( behaviourism)" എന്ന് മനശാസ്ത്രത്തെ കുറിച്ച് പറഞ്ഞതാര് ?