App Logo

No.1 PSC Learning App

1M+ Downloads
മേഘരൂപീകരണം, മഴ, മഞ്ഞ്, കാറ്റ്, ഇടിമിന്നൽ തുടങ്ങിയ പ്രതിഭാസങ്ങൾ കാണപ്പെടുന്ന അന്തരീക്ഷ മേഖല ഏത് ?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപ്പോസ്ഫിയർ

Cമിസോസ്ഫിയർ

Dതെർമോസ്ഫിയർ

Answer:

B. ട്രോപ്പോസ്ഫിയർ

Read Explanation:

  • ധ്രുവങ്ങളിൽ 9 കിലോമീറ്ററും ഭൂമധ്യപ്രദേശങ്ങളിൽ 18 കിലോമീറ്റർ വരെയും വ്യത്യസ്തമായ വ്യാപ്തി കാണിക്കുന്ന ട്രോപോസ്ഫിയർ ഭൗമോപരിതത്തോടുചേർന്നുള്ള അന്തരീക്ഷപാളിയാണ്.
  • മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾ വസിക്കുന്ന ഏറ്റവും താഴ്ന്ന വിതാനത്തിലുള്ള അന്തരീക്ഷ പാളിയാണിത്.
  • ഭൂതലത്തിൽ നിന്നും താപമേൽക്കുന്ന ഈ മേഖല ഓരോ 165 മീറ്റർ ഉയരത്തിനും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപശോഷണം കാണിക്കുന്നു.
  • കാറ്റ്, മഴ, ഹിമപാതം, മേഘങ്ങൾ, ഇടി, മിന്നൽ, തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങളെല്ലാം നടക്കുന്നത് ട്രോപ്പോസ്ഫിയറിലാണ്

Related Questions:

സൂര്യനിൽനിന്നും ഭൗമോപരിതലത്തിലെത്തുന്ന ഊർജത്തിന്റെ ഏറിയപങ്കും .......................... രൂപത്തിലാണ്.
അന്തരീക്ഷത്തിലെ ഏറ്റവും മുകളിലുള്ള പാളി ഏത് ?
മേഘങ്ങളെ കുറിച്ചുള്ള പഠനം ഏതാണ് ?
അന്തരീക്ഷം ഇല്ലെങ്കിൽ ആകാശത്തിൻ്റെ നിറം എന്താണ് ?

ഘനീഭവിച്ച് ജലബാഷ്പം അല്ലെങ്കിൽ ഈർപ്പം ഏതെല്ലാം അസ്ഥയിലേക്കാണ് മാറുന്നത് :

  1. മഞ്ഞു തുള്ളി
  2. ഹിമം
  3. മൂടൽമഞ്ഞ്
  4. മേഘങ്ങൾ