Challenger App

No.1 PSC Learning App

1M+ Downloads
മേൽമുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളിൽ ഒന്നായിരുന്നു :

Aപാലിയം സത്യാഗ്രഹം

Bചാന്നാർ ലഹള

Cവൈക്കം സത്യാഗ്രഹം

Dകുട്ടംകുളം സത്യാഗ്രഹം

Answer:

B. ചാന്നാർ ലഹള

Read Explanation:

ചാന്നാർ ലഹള :

  • കേരളത്തിലെ ആദ്യ സാമൂഹിക പ്രക്ഷോഭം
  • ചാന്നാർ സമുദായത്തിലെ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അവകാശത്തിനായി തിരുവിതാംകൂറിൽ നടന്ന സമരം : ചാന്നാർ ലഹള. 

ചാന്നാർ ലഹളയുടെ മറ്റ് പേരുകൾ :

  • മേൽമുണ്ട് സമരം
  • മാറുമറയ്ക്കൽ സമരം
  • ശീല വഴക്ക്
  • മേൽശീല കലാപം 
  • ഒന്നാം ചാന്നാർ ലഹള നടന്നത് : 1822
  • ചാന്നാർ ലഹള നടന്ന വർഷം 1859
  • ചാന്നാർ സ്ത്രീകൾക്ക് മാറ് മറക്കാനുള്ള അനുവാദം നൽകിക്കൊണ്ട് വിളംബരം പുറപ്പെടുവിച്ചത് : ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
  • എല്ലാ ജാതിയിൽ പെട്ട സ്ത്രീകള്ക്കും മേൽവസ്ത്രം ധരിക്കാൻ അനുവാദം നൽകിയ ദിവസം : 1859 ജൂലൈ 26
  • മദ്രാസ് ഗവർണർ ലോർഡ് ഹാരിസിൻ്റെ നിർദേശപ്രകാരമാണ് തിരുവിതാംകൂർ രാജാവ് ഉത്തരവിറക്കിയത്ചാന്നാർ ലഹളക്ക് പ്രചോദനമായ ആത്മീയ നേതാവ് : അയ്യാ വൈകുണ്ഠ സ്വാമികൾ. 

Related Questions:

വില്യം ലോഗൻ കമ്മീഷൻ കേരളത്തിലെ ഒരു കർഷക സമരത്തെ കുറിച്ച് പഠിക്കുവാൻ നിയോഗിക്കപ്പെട്ടതാണ്. ആ സമരമാണ് ?
In which year Paliyam Satyagraha was organised ?
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് 'വൈക്കം വീരർ' എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവ് ?
One of the tragic episode of Mappila Rebellion of 1921 is Wagon Tragedy, which happened

ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ, ജനങ്ങളെ സംഘടിപ്പിച്ച് തിരിക്കാനുള്ള കാരണം :

  1. കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അധികാരം നൽകാത്തത്
  2. വയനാടിനു മേൽ അവകാശവാദവും ഉന്നയിച്ചത്