App Logo

No.1 PSC Learning App

1M+ Downloads
മൈക്കല മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന നദി ?

Aതാപ്തി

Bകാവേരി

Cനർമ്മദ

Dകൃഷ്ണ

Answer:

C. നർമ്മദ

Read Explanation:

നർമ്മദ നദി

  • മധ്യപ്രദേശിലെ അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ 1057 മീറ്റർ ഉയരത്തിൽ നിന്ന് ഉദ്ഭവിക്കുന്നു.

  • മൈക്കലാ പർവ്വത നിരകളാണ് കൃത്യമായി ഇവയുടെ ഉത്ഭവസ്ഥാനം.

  • അറബിക്കടലാണ് നർമ്മദയുടെ പതനസ്ഥാനം.

  • 'സന്തോഷം നൽകുന്നവൾ' എന്നാണ് നർമ്മദ എന്ന വാക്കിനർത്ഥം

  • 1312 കിലോമീറ്റർ നീളമുള്ള നദിയാണ് നർമ്മദ

  • പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികളിലെ ഏറ്റവും വലിയ നദി.

  • പ്രാചീനകാലത്ത് 'രേവ' എന്നാണ് നർമ്മദ അറിയപ്പെട്ടിരുന്നത്.

  • ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി.

  • വിന്ധ്യ സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദി.

  • ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന നദി.

  • 'ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ' എന്നറിയപ്പെടുന്ന നദി


Related Questions:

വേമ്പനാട് കായലുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങളിൽ തെറ്റായവ തിരിച്ചറിയുക.

  1. കല്ലടയാറിന്റെ പതന സ്ഥാനമാണ്
  2. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
  3. തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്നു
  4. മൺട്രോ തുരുത്ത് ദ്വീപ് സ്ഥിതി ചെയ്യുന്ന കായൽ
    മെകെഡാറ്റു ഡാം പദ്ധതി ഏത് നദിയിലാണ് ?

    പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികൾ 

    i) സിന്ധു - ഗംഗ - ബ്രഹ്മപുത്ര 

    ii) സിന്ധു - ബ്രഹ്മപുത്ര 

    iii) ഗംഗ - ബ്രഹ്മപുത്ര

    ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നഗരം :

    Consider the following statements:

    1. Drainage basins are areas drained by one river system.

    2. Rivers originating from the Western Ghats generally flow towards the Bay of Bengal.