Challenger App

No.1 PSC Learning App

1M+ Downloads
മൊനീറ എന്ന കിങ്‌ഡത്തെ വിഭജിച്ച് ആർക്കിയ, ബാക്‌ടീരിയ എന്നീ രണ്ട് കിങ്ഡങ്ങളാക്കിയത് ഏത് വർഗീകരണപദ്ധതിയിലാണ്?

Aരണ്ട് കിങ്ങ്ഡം വർഗീകരണം

Bമൂന്ന് കിങ്ങ്ഡം വർഗീകരണം

Cനാല് കിങ്ങ്ഡം വർഗീകരണം

Dആറ് കിങ്‌ഡം വർഗീകരണം

Answer:

D. ആറ് കിങ്‌ഡം വർഗീകരണം

Read Explanation:

വർഗീകരണശാസ്ത്രത്തിലെ നൂതനപ്രവണതകൾ

  • ആദ്യകാലങ്ങളിൽ ബാക്‌ടീരിയ പോലുള്ള സൂക്ഷ്‌മജീവികളുടെ സവിശേഷതകളെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു.
  • മൊനീറ കിങ്‌ഡത്തിലുൾപ്പെട്ടിരുന്ന ആർക്കിബാക്‌ടീരിയ എന്ന വിഭാഗം കോശഘടനയിലും ജീവധർമങ്ങളിലും മറ്റു ബാക്‌ടീരിയകളിൽനിന്ന് വ്യത്യസ്‌തമാണെന്നു കണ്ടെത്തി.
  • തുടർന്ന് മൊനീറ എന്ന കിങ്‌ഡത്തെ വിഭജിച്ച് ആർക്കിയ, ബാക്‌ടീരിയ എന്നീ രണ്ട് കിങ്ഡങ്ങളാക്കി.
  • കൂടാതെ കിങ്‌ഡത്തിനു മുകളിലായി ഡൊമെയ്ൻ (Domain) എന്നൊരു വർഗീകരണതലം കൂടി കൂട്ടിച്ചേർത്തു.
  • ഇത്തരത്തിൽ ആറു കിങ്‌ഡം (Six kingdom) വർഗീകരണപദ്ധതി ആവിഷ്കരിച്ചത് അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ വൗസ് (Carl Woese) ആണ്.

Related Questions:

പശു, ആട് എന്നിവയുടെ ദഹനവ്യവസ്ഥയിൽ ജീവിക്കുന്ന ബാക്റ്റീരിയ
The layers of embryo from which all the body organs are formed is called
Based on characteristics, all living organisms can be classified into different taxa. This process of classification is termed
What is the major difference between plant cell and an animal cell?
താഴെ പറയുന്നവയിൽ കോർഡേറ്റുകളെ കുറിച്ച് തെറ്റ് ഏതാണ്?