App Logo

No.1 PSC Learning App

1M+ Downloads
മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരം നിലവിൽ വന്ന ആക്ട് ഏത് ?

Aഇന്ത്യൻ കൗൺസിൽ ആക്ട്

Bഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

Cഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ട്

Dചാർട്ടർ ആക്ട്

Answer:

B. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

Read Explanation:

മൗണ്ട് ബാറ്റൻ പദ്ധതി

  • ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി
  • 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.
  • ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.
  • 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.
  • മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.
  • മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രദേശത്ത് അവർ ആഗ്രഹിക്കുകയാണെങ്കിൽ ഒരു പ്രത്യേക രാജ്യം എന്ന വാഗ്ദാനം പദ്ധതിയിൽ ഉണ്ടായിരുന്നു 
  • പഞ്ചാബ് , ബംഗാള്‍ എന്നിവയുടെ വിഭജനം,വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി സംസ്ഥാനം പാകിസ്ഥാനില്‍ ചേര്‍ക്കണോ വേണ്ടയോ എന്ന് ഹിതപരിശോധന എന്നിവയും പദ്ധതി മുന്നോട്ട് വച്ചു.
  • മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.
  • അധികാരകൈമാറ്റത്തിനായി 1947 ഓഗസ്റ്റ് 15 എന്ന തീയതി നിശ്ചയിച്ചതും ഈ പദ്ധതി പ്രകാരമാണ്

Related Questions:

വിപ്ലവ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?
ഗോവയുടെ വിമോചനം നടന്ന വർഷം ?
ലക്നൗ , ബറേലി എന്നിവിടങ്ങളിൽ ഒന്നാം സ്വതന്ത്ര സമരം അടിച്ചമർത്തിയത് ആരാണ് ?
1987 ൽ രൂപീകൃതമായ ഇന്ത്യയിലെ ഇരുപത്തിയഞ്ചാമത്തെ സംസ്ഥാനം ഏത് ?
ബ്രിട്ടിഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭൂനികുതി വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്ത‌ാവന ഏത്?