Challenger App

No.1 PSC Learning App

1M+ Downloads

മൗണ്ട് ബാറ്റൻ പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. ഇന്ത്യയെ വിഭജിക്കുന്നതിനും സ്വാതന്ത്ര്യം നൽകുന്നതിനുമായി ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൺ തയ്യാറാക്കിയ പദ്ധതി
  2. 1947 ജൂൺ 2ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് ഈ പദ്ധതി അവതരിപ്പിക്കപ്പെട്ടു
  3. മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ച വ്യക്തി വി പി മേനോൻ ആയിരുന്നു
  4. മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽവന്നു.

    Aii, iv ശരി

    Bi, ii ശരി

    Ci, iii, iv ശരി

    Dഇവയൊന്നുമല്ല

    Answer:

    C. i, iii, iv ശരി

    Read Explanation:

    മൗണ്ട് ബാറ്റൻ പദ്ധതി

    • ബ്രിട്ടീഷ് ഇന്ത്യയെ ഇന്ത്യൻ യൂണിയനെന്നും പാകിസ്താനെന്നും വിഭജിച്ച പദ്ധതി
    • 'ജൂൺ തേഡ് പ്ലാൻ' എന്നും ഈ പദ്ധതി അറിയപ്പെടുന്നു.
    • ബാൾക്കൻ പ്ലാൻ, ഡിക്കി ബേർഡ് പ്ലാൻ എന്നിങ്ങനെയും അറിയപ്പെടുന്ന പദ്ധതി.
    • 1947 ജൂൺ 3ന് ഈ പദ്ധതി കോൺഗ്രസ് മുസ്ലിം ലീഗ് സംയുക്ത സമ്മേളനത്തിൽ വച്ച് അവതരിപ്പിച്ചു.
    • മൗണ്ട് ബാറ്റൺ പദ്ധതി തയ്യാറാക്കാൻ അദ്ദേഹത്തെ സഹായിച്ചതും പദ്ധതിക്ക് അവസാനരൂപം നൽകിയതും വി.പി. മേനോനായിരുന്നു.
    • മൗണ്ട് ബാറ്റൺ പദ്ധതി പ്രകാരമാണ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് 1947 നിലവിൽ വന്നത്.

    Related Questions:

    ബംഗാൾ വിഭജനത്തിനെതിരെ ഉയർത്തിയ മുദ്രാവാക്യം ഏത് ?
    Which was not included in Bengal, during partition of Bengal ?
    ആൾ ഇന്ത്യാ മുസ്ലീം ലീഗ് എന്ന സംഘടന നിലവിൽ വന്ന വർഷം :
    വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ ലേബർ മെമ്പറായിരുന്ന ഭാരതീയൻ ആര് ?
    എ .കെ ഗോപാലൻ്റെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥ എവിടെ മുതൽ എവിടെ വരെ ആയിരുന്നു ?