App Logo

No.1 PSC Learning App

1M+ Downloads
മൗലിക കടമകൾ ഇന്ത്യൻ ഭരണഘടന എവിടെ നിന്നാണ് കടം എടുത്തത് ?

Aയു. എസ്. എ.

Bഫ്രാൻസ്

Cസോവിയറ്റ് യൂണിയൻ

D(ബ്രിട്ടൺ

Answer:

C. സോവിയറ്റ് യൂണിയൻ

Read Explanation:

മൗലിക കടമകൾ

  • ഭരണഘടന നിലവിൽ വന്ന സമയത്ത് മൗലിക കടമകളെ ഉൾപ്പെടുത്തിയിരുന്നില്ല

  • 1976ൽ 42-ാം  ഭരണഘടനാ ഭേദഗതിയിലൂടെ 10 മൗലിക കടമകളെ ഭരണഘടനയിൽ ഉൾപ്പെടുത്തി

  • പൗരന്മാരുടെ പത്ത് അടിസ്ഥാന കടമകളെ ആർട്ടിക്കിൾ 51 A പ്രസ്താവിക്കുന്നു.

  • 1977 ജനുവരി 3 നാണ് മൗലിക കടമകൾ പ്രാബല്യത്തിൽ വന്നത്.

  • മൗലിക കടമകൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടിരിക്കുന്നത് യു.എസ്.എസ്.ആർ(സോവിയറ്റ് യൂണിയൻ) ഭരണഘടനയിൽ നിന്നാണ്.

  • മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയ സമയത്ത് ഇന്ത്യൻ രാഷ്‌ട്രപതി - ഫക്രുദീൻ അലി അഹമ്മദ്


Related Questions:

ചുവടെ തന്നിരിക്കുന്നവയിൽ ഇന്ത്യൻ ഭരണഘടനയിൽ നിലവിലുള്ള മൗലിക കർത്തവ്യങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

  1. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക.
  2. ഇന്ത്യയുടെ പരമാധികാരം ഐക്യം സമഗ്രത എന്നിവയെ മുറുകെ പിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുക.
  3. ശാസ്ത്ര വികാസം, മാനവിക പുരോഗതി, മാനവികത എന്നിവയുടെ വികാസം സംബന്ധിക്കുന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.
    മൗലിക കടമകൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4 A) കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?
    മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമവ്യവസ്ഥകളുടെ നിലനിൽപ്പ് പരിശോധിക്കുന്നതിനായി നിയമിക്കപ്പെട്ട കമ്മിറ്റി ഇവയിൽ ഏതാണ് ?
    മൗലിക ചുമതലകൾ ഇന്ത്യൻ ഭരണഘടനയോട് കൂട്ടിച്ചേർക്കപ്പെട്ടത് ഏത് ഭരണഘടനാ ഭേദഗതി വഴിയാണ് ?
    Fundamental Duties are incorporated to the constitution under the recommendation of: