App Logo

No.1 PSC Learning App

1M+ Downloads
മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമവ്യവസ്ഥകളുടെ നിലനിൽപ്പ് പരിശോധിക്കുന്നതിനായി നിയമിക്കപ്പെട്ട കമ്മിറ്റി ഇവയിൽ ഏതാണ് ?

Aസ്വരൺ സിംഗ് കമ്മിറ്റി

Bജസ്റ്റീസ് വർമ്മ കമ്മിറ്റി

Cമൽഹോത്ര കമ്മിറ്റി

Dമധുകർ ഗുപ്ത കമ്മിറ്റി

Answer:

B. ജസ്റ്റീസ് വർമ്മ കമ്മിറ്റി

Read Explanation:

ജസ്റ്റിസ് വർമ്മ കമ്മിറ്റി

  • മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമവ്യവസ്ഥകളുടെ നിലനിൽപ്പ് പരിശോധിക്കുന്നതിനായി നിയമിക്കപ്പെട്ട കമ്മിറ്റി.
  • ചെയർമാൻ : ജസ്റ്റിസ് ജെ.എസ് വർമ്മ
  • നിയമിക്കപ്പെട്ട വർഷം : 1998 ജൂലായ്
  • റിപ്പോർട്ട് സമർപ്പിച്ചത് : 1999
  • തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുക, ജനാധിപത്യ ഭരണ പ്രക്രിയയിൽ സജീവമായി പങ്കെടുക്കുക, നികുതി അടയ്ക്കുക എന്നിവ ഭരണഘടനയുടെ ആർട്ടിക്കിൾ 51 Aയിൽ ഉൾപ്പെടുത്തണമെന്ന് ശുപാർശ ചെയ്തു.

കമ്മിറ്റി ചില മൗലിക കടമകൾ നടപ്പിലാക്കുന്നതിനുള്ള നിയമ വ്യവസ്ഥകളെ തിരിച്ചറിഞ്ഞിരുന്നു:

  • ഇന്ത്യൻ ഭരണഘടന, ദേശീയ പതാക, ദേശീയ ഗാനം എന്നിവയോടുള്ള അനാദരവ് തടയുന്നതാണ് Prevention of Insults to National Honour Act (1971).

  • The Protection of Civil Rights Act 4 (1955) ജാതി, മതം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നൽകുന്നു.

  • The unlawful activities (Prevention) Act of 1976 നിയമം ഒരു വർഗീയ സംഘടനയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്നു.

Related Questions:

The concept of Fundamental Duties in the Constitution of India was taken from which country?
ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ് ?

മൗലിക കടമകളുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന / പ്രസ്താവനകൾ ഏവ ?

  1. 42 ആം ഭരണഘടനാ ഭേദഗതിയിലൂടെ നിലവിൽ വന്നു
  2. ഇന്ത്യയുടേത് റഷ്യൻ മാതൃകയിൽ ഉള്ളതാണ്
  3. പതിനൊന്ന് മൗലിക കടമകൾ നമ്മുടെ ഭരണഘടനയിൽ ഉണ്ട്
  4. 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്
    മൗലികകർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് :
    ഇന്ത്യൻ ഭരണഘടനയിൽ “മൗലിക കടമകൾ" എന്ന ആശയം ഉൾപ്പെടുത്തിയത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ് ?