Aഉഷ്ണക്കാറ്റ്
Bകാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകൾ
Cവരണ്ട കാറ്റ്
Dസ്ഥിരമായി ഒരേ ദിശയിൽ വീശുന്ന കാറ്റ്
Answer:
B. കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകൾ
Read Explanation:
കാലികവാതങ്ങൾ (Seasonal Winds)
ഋതുഭേദങ്ങൾക്കനുസരിച്ച് ദിശകൾക്ക് വ്യതിയാനം സംഭവിക്കുന്ന കാറ്റുകൾ
നിശ്ചിത ഇടവേളകളിൽ മാത്രം ആവർത്തിച്ചുണ്ടാകുന്ന കാറ്റുകൾ
ചില കാലങ്ങളിൽ മാത്രമുണ്ടാകുന്നതോ ചില പ്രദേശങ്ങളിൽ മാത്രം അനുഭവപ്പെടുന്നതോ ആയ കാറ്റുകൾ
ഋതുക്കളിലോ ദൈനംദിനമോ ആവർത്തിക്കുന്ന കാലികവാതങ്ങളുണ്ട്.
പ്രധാന കാലികവാതങ്ങൾ
മൺസൂൺ കാറ്റ് :- (തെക്ക് -പടിഞ്ഞാറൻ മൺസുൺ, വടക്ക് - കിഴക്കൻ മൺസുൺ)
കരക്കാറ്റ്
കടൽക്കാറ്റ്
പർവതക്കാറ്റ്
താഴ്വരക്കാറ്റ്
മൺസൂൺ കാറ്റുകൾ
ഋതുക്കളിൽ ആവർത്തിക്കുന്ന കാറ്റുകൾക്ക് ഉദാഹരണം
'മൺസൂൺ' എന്ന പദം ഋതുക്കൾ എന്നർത്ഥം വരുന്ന മൗസിം എന്ന അറബ് പദത്തിൽ നിന്നാണ് ഉണ്ടായത്.
മൺസൂൺ എന്ന വാക്കിനർഥം കാലത്തിനൊത്ത് ദിശമാറുന്ന കാറ്റുകൾ.
മൺസൂൺ കാറ്റുകളുടെ ഗതി മാറ്റം ആദ്യമായി കണ്ടെത്തിയത് ഗ്രീക്ക് നാവികനും അറബി പണ്ഡിതനുമായ ഹിപ്പാലസ്.
മൺസൂണിൻ്റെ രൂപംകൊള്ളലിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ :
സൂര്യന്റെ അയനം
കൊറിയോലിസ് പ്രഭാവം
താപനത്തിലെ വ്യത്യാസങ്ങൾ