App Logo

No.1 PSC Learning App

1M+ Downloads
മർമ്മസ്ഥരവും മർമ്മവും പ്രത്യക്ഷപ്പെടുന്നത് കാരിയോകൈനസിസിന്റെ ഏത് ഘട്ടത്തിലാണ്?

Aപ്രോഫേസ് ( Prophase)

Bമെറ്റഫേസ് ( Metaphase)

Cഅനഫേസ് ( Anaphase)

Dടീലോഫേസ് (Telophase)

Answer:

D. ടീലോഫേസ് (Telophase)

Read Explanation:

Karyokinesis

  • ന്യൂക്ലിയസിന്റെ വിഭജനം
  • 4 ഘട്ടങ്ങളിലൂടെയാണ് നടക്കുന്നത്.
  1. പ്രോഫേസ് ( Prophase)
  2. മെറ്റഫേസ് ( Metaphase)
  3. അനഫേസ് ( Anaphase)
  4. ടീലോഫേസ് (Telophase)

പ്രോഫേസ് ( Prophase)

  • ക്രൊമാറ്റിൻ ജാലിക തടിച്ചു കുറുകി ക്രോമസോമുകളാകുന്നു.
  • ക്രോമസോമുകൾ ഇരട്ടിക്കുന്നു.
  • മർമ്മകവും മർമ്മസ്‌തരവും അപ്രത്യക്ഷമാകുന്നു.
  • Centrosome വിഭജിച്ച് രണ്ട് സെൻട്രിയോളുകൾ ആയി മാറുന്നു.
  • സെൻട്രിയോളുകളിൽ നിന്ന്  കീലതന്തുക്കൾ രൂപപ്പെടുന്നു.

മെറ്റഫേസ് ( Metaphase)

  • ക്രോമസോമുകൾ കോശത്തിൻ്റെ മധ്യഭാഗത്ത് നിരനിരയായി ക്രമീകരിക്കപെടുന്നു
  • കീല തന്തുക്കൾ ക്രോമസോമിന്റെ സെൻട്രമിയറിലൂടെ കടന്നുപോകുന്നു.

അനാഫേസ് 

  • ക്രോമസോമിന്റെ ക്രൊമാറ്റിഡുകൾ വേർപിരിയുന്നു.
  • ഓരോ ക്രൊമോറ്റിഡുകളുള്ള പുത്രികാക്രോമസോമുകളായി ഇരുധ്രുവങ്ങളിലേക്കും നീങ്ങുന്നു.

ടീലോഫേസ് 

  • മർമ്മസ്ഥരവും മർമ്മവും പ്രത്യക്ഷപ്പെടുന്നു.
  •  പുത്രികാ ന്യൂക്ലിയസുകൾ രൂപപ്പെടുന്നു.
  • രണ്ട് പുത്രികാ ന്യൂക്ലിയസുകൾ ഉണ്ടാകുന്നു.
  • ഓരോ പുത്രികാ ന്യൂക്ലിയസിലേയും ക്രോമസോമുകളുടെ എണ്ണത്തിന് മാറ്റമുണ്ടാകുന്നില്ല.
  • ക്രോമസോമുകൾ ക്രൊമാറ്റിൻ ജാലികയായി മാറുന്നു

Related Questions:

കോശ ചക്രത്തിലെ ഇന്റർഫേസ് ഘട്ടത്തിൽ നടക്കുന്ന പ്രക്രിയകൾ ഏതെല്ലാം?

  1. കോശാംഗങ്ങളുടെ എണ്ണം വർധിക്കുന്നു
  2. കോശദ്രവ്യത്തിൻ്റെ അളവ് കൂടുന്നു
  3. ന്യൂക്ലിയസിന്റെ വിഭജനം സംഭവിക്കുന്നു
    ക്രമഭംഗത്തിൽ ഓരോ തവണ കോശ വിഭജനം നടക്കുമ്പോഴും കോശത്തിലെ ക്രോമോസോം സംഖ്യ ______
    പുത്രികാ ന്യൂക്ലിയസുകൾ രൂപപ്പെടുന്നത് കാരിയോകൈനസിസിന്റെ ഏത് ഘട്ടത്തിലാണ്?

    മനുഷ്യനിലെ ബീജോൽപ്പാദകകോശത്തിന്റെ വിഭജനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

    1. തുടർച്ചയായി രണ്ടുതവണ വിഭജിക്കുന്നു.
    2. ഈ വിഭജനങ്ങൾ യഥാക്രമം ഊനഭംഗം I, ഊനഭംഗം II എന്നറിയപ്പെടുന്നു.
    3. ഊനഭംഗം I ൽ ക്രോമസോം സംഖ്യ പകുതിയാകുന്നു
    4. ഊനഭംഗം II ൽ ക്രോമസോം സംഖ്യയ്ക്ക് വ്യത്യാസമുണ്ടാകുന്നില്ല.
      മനുഷ്യന്റെ ക്രോമോസോം സംഖ്യ എത്ര ?