Challenger App

No.1 PSC Learning App

1M+ Downloads
യവനർ അമിത്രോഖാതിസ് എന്ന് വിളിച്ചിരുന്നത് ആരെയാണ് :

Aബിന്ദുസാരൻ

Bഅജാതശത്രു

Cചന്ദ്രഗുപ്ത I

Dഅശോകൻ

Answer:

A. ബിന്ദുസാരൻ

Read Explanation:

  • ചന്ദ്രഗുപ്തനു ശേഷം മകൻ ബിന്ദുസാരനാണ് സാമ്രാജ്യം ഭരിച്ചത്.

  • ബി.സി. 297 ലായിരുന്നു അദ്ദേഹം സിംഹാസനാരോഹണം ചെയ്തത്.

  • സെലൂക്കസ് രാജാവും ഈജിപ്തും മറ്റുമായി അദ്ദേഹം നല്ല ബന്ധം ആണ് പുലർത്തിയത്.

  • അന്തിയോക്കസ് രാജാവിന്റെ ദൂതനായ ഡെയ്മാക്കോസ് പാടലീപുത്രത്തിൽ ഒരുപാടുകാലം താമസിച്ചിരുന്നു.

  • യവനർ അമിത്രോഖാതിസ് എന്നാണ് ബിന്ദുസാരനെ വിളിച്ചിരുന്നത്

  • 24 വർഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിനിടയ്ക്ക് ഡക്കാൻ പീഠഭൂമിവരെ വിസ്തൃതി വർദ്ധിപ്പിക്കുവാൻ അനേകം യുദ്ധംങ്ങൾ നടത്തി.

  • കിഴക്ക് കലിംഗവും തെക്ക് ചേര, ചോള, പാണ്ഡ്യ, സസ്യപുത്രന്മാരുമൊഴികെ ബാക്കിയെല്ലാം അദ്ദേഹം രാജ്യത്തിൽ ചേർത്തിരുന്നു. എന്നാൽ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ രേഖകൾ ലഭിച്ചിട്ടില്ല.


Related Questions:

ദേവാനാംപ്രിയ , പ്രിയദർശി എന്നൊക്കെ അറിയപ്പെട്ടിരുന്ന ഭരണാധികാരി ആര് ?
Chandragupta Maurya established the Maurya dynasty. He came into power at Magadha in :
What is svami in saptanga theory?

മൗര്യ ഭരണകാലത്തെ നിയമങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. കീഴ്വഴക്കങ്ങളെ ആധാരമാക്കിയായിരുന്നു നിയമങ്ങൾ.
  2. ദണ്ഡന മുറകൾ ആണ് ഉപയോഗിച്ചിരുന്നത്.
  3. ഭരണം കൃഷിയേയും യുദ്ധങ്ങളേയും ആശ്രയിച്ചായിത്തീർന്നു.
  4. ഭൂനികുതി വിളവിനനുസരിച്ചായിരുന്നു. ഇത് നല്ല സാമ്പത്തിക അടിത്തറ പാകി.

    Different kinds of taxes existed as mentioned in the Arthashastra are :

    1. Bhaga
    2. Bali
    3. Udagabhaga
    4. Shulka