യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ എണ്ണം :
'
A7
B10
C12
D5
Answer:
D. 5
Read Explanation:
യു.എൻ രക്ഷാസമിതി
യു.എൻ. രക്ഷാസമിതി (UN Security Council) എന്നത് ഐക്യരാഷ്ട്രസഭയുടെ ആറ് പ്രധാന ഘടകങ്ങളിൽ ഒന്നാണ്. ലോകമെമ്പാടും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം ഈ സമിതിക്കാണ്.
രക്ഷാസമിതിയിൽ 5 സ്ഥിരാംഗങ്ങളും 2 വർഷ കാലാവധിയിൽ തിരഞ്ഞെടുക്കുന്ന 10 താത്കാലിക അംഗങ്ങളും ഉണ്ടാവും
സ്ഥിരാംഗങ്ങൾ - ചൈന , ഫ്രാൻസ് , റഷ്യ , ബ്രിട്ടൻ , U S A
ജനാധിപത്യ വിരുദ്ധ ഘടകം എന്നും അറിയപ്പെടുന്നു
രക്ഷാസമിതിയിൽ സ്ഥിരാംഗങ്ങൾക്കുള്ള പ്രത്യേക അധികാരമാണ് - വീറ്റോ
രണ്ട് വർഷ കാലാവധിയിൽ 10 താത്കാലിക അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് - പൊതുസഭയാണ്
ഏറ്റവും കൂടുതൽ തവണ താത്കാലിക അംഗമായത് - ജപ്പാൻ