App Logo

No.1 PSC Learning App

1M+ Downloads
യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി വീണ്ടും നിയമിതനായത് ആരാണ് ?

Aനിക്കോളാസ് റിവിയർ

Bക്രിസ്ത്യൻ വെനവേസർ

Cഇവാൻ ഷിമോനോവിച്ച്

Dഇംഗർ ആൻഡേഴ്സൺ

Answer:

D. ഇംഗർ ആൻഡേഴ്സൺ

Read Explanation:

യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാം

  • ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസംഘടന
  • 1972 ജൂണിലെ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ഹ്യൂമൻ എൻവിറോണ്മെന്റ് അഥവാ സ്റ്റോക്ക്ഹോം ഉച്ചകോടിയുടെ ഫലമായി മൗറിസ് സ്‌ട്രോങിനാൽ ഈ സംഘടന സ്ഥാപിതമായി.
  • മൗറിസ് സ്ട്രോങ്ങ് തന്നെയായിരുന്നു തന്നെയായിരുന്നു ഇതിന്റെ പ്രഥമ ഡയറക്ടർ.
  • പരിസ്ഥിതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വർഷങ്ങൾ പുറത്തിറക്കുന്നത്  UNEP  ആണ്.
  • കെനിയയിലെ നൈറോബി ആണ് സംഘടനയുടെ ആസ്ഥാനം.

മുഖ്യ ലക്ഷ്യങ്ങൾ :

    • പരിസ്ഥിതി സംരക്ഷണപരിപാടികളെ സംയോജിപ്പിക്കുക
    • വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളെ പരിസ്ഥിതി സൗഹാർദ്ദപരമായ നയങ്ങൾ നടപ്പാക്കുന്നതിൽ സഹായിക്കുക
       

Related Questions:

ശരിയായ പ്രസ്താവന കണ്ടെത്തുക :

  1. അംഗരാഷ്ട്രങ്ങള്‍ സമർപ്പിക്കുന്ന പ്രശ്‌നങ്ങള്‍ അന്തർദേശീയ നിയമവും ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യപ്രമാണങ്ങള്‍ക്കും അനുസൃതമായി പരിശോധിച്ച്‌ തീർപ്പു കല്‌പിക്കുന്ന സംവിധാനമാണ്‌ ലോകനീതിന്യായ കോടതി.
  2. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം ജനീവയാണ്.
  3. 15 ജഡ്ജിമാരടങ്ങുന്നതാണ് അന്താരാഷ്ട്ര നീതിന്യായ കോടതി.
  4. 15 വർഷമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ പരമാവധി കാലാവധി.
    "ഇരുട്ടിനെ പഴിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരിയെങ്കിലും തെളിയിക്കുന്നതാണ് എന്നത് ഏതു രാജ്യാന്തര സംഘടനയുടെ ആപ്തവാക്യമാണ് ?

    പലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1.ഒന്നാം ലോകയുദ്ധാനന്തരം പലസ്തീൻ ബ്രിട്ടണിൻ്റെ അധീനതയിലായി.

    2.അക്കാലത്ത് അറബികളും ജൂതന്മാരും ആയിരുന്നു പലസ്തീനിൽ വസിച്ചിരുന്നത്.

    3.പരസ്പര സ്പർദ്ധയിൽ കഴിഞ്ഞിരുന്ന ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ രണ്ടാം ലോകയുദ്ധാനന്തരം ഐക്യരാഷ്ട്രസംഘടന ഒരു കമ്മിറ്റി രൂപീകരിച്ചു.

    4.ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പാലസ്തീനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാൻ തീരുമാനമുണ്ടായി.

    അന്താരാഷ്‌ട്ര നാണയ നിധി (IMF) ലെ അംഗരാജ്യങ്ങളുടെ എണ്ണം എത്ര ?
    2021 ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം നടന്ന സ്ഥലം ?