Challenger App

No.1 PSC Learning App

1M+ Downloads
യുനെസ്കോയുടെ ലോക പൈത്യക പദവി ലഭിച്ച ഇന്ത്യയിലെ സർവകലാശാല ?

Aവിശ്വഭാരതി സർവ്വകലാശാല

Bജാമിയ മിലിയ സർവ്വകലാശാല

Cജവഹർലാൽ നെഹ്റു സർവ്വകലാശാല

Dകേരളാ സർവ്വകലാശാല

Answer:

A. വിശ്വഭാരതി സർവ്വകലാശാല

Read Explanation:

വിശ്വഭാരതി സർവ്വകലാശാല

  • പശ്ചിമ ബംഗാളിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്രീയ പൊതു സർവകലാശാല.
  • രബീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച ശാന്തിനികേതൻ വിദ്യാലയമാണ് പിന്നീട് വിശ്വഭാരതി സർവ്വകലാശാലയായത്.
  • 1921 ഡിസംബർ 23ന് ഈ സർവകലാശാല പ്രവർത്തനം തുടങ്ങി.
  • 1951നാണ് പാർലമെൻറ് നിയമനിർമ്മാണത്തിലൂടെ വിശ്വഭാരതിക്ക് കേന്ദ്ര സർവകലാശാല പദവി നൽകിയത്.
  • സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിൽ പരിദർശകൻ (സന്ദർശകൻ), പ്രധാന (റെക്ടർ), ആചാര്യ (ചാൻസലർ), ഉപാചാര്യൻ (വൈസ് ചാൻസലർ) എന്നീ പദവികൾ ഉൾപ്പെടുന്നു.
  • സർവ്വകലാശാലയുടെ പരിദർശകൻ ഇന്ത്യയുടെ രാഷ്ട്രപതിയും പ്രധാനൻ പശ്ചിമ ബംഗാളിലെ ഗവർണറും ആചാര്യൻ (ചാൻസലർ)പ്രധാനമന്ത്രിയുമാണ്.
  • യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിക്കുന്ന ഇന്ത്യയിലെ 41 –ാം സ്ഥലം കൂടിയാണ് ഇവിടം (ശാന്തി നികേതൻ)

 


Related Questions:

കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ്റെ വികസനത്തിന് താഴെ പറയുന്ന ഘടകങ്ങളിൽ ഏതാണ് സംഭാവന നൽകിയത്
ഡോ.എം എസ് സ്വാമിനാഥൻറെ പേരിൽ പുനർനാമകരണം ചെയ്ത തമിഴ്‌നാട്ടിലെ കോളേജ് ഏത് ?
NEP 2020 അനുസരിച്ച് ഒരു കുട്ടിയുടെ സഞ്ചിത മസ്തിഷ്ക വികസനത്തിന്റെ (Cumulative brain development) എത്ര ശതമാനമാണ് 6 വയസ്സിന് മുമ്പ് സംഭവിക്കുന്നത്?

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനുമായി ബന്ധപ്പെട്ട് ശേരിയായവ തെരഞ്ഞെടുക്കുക 

1.UGC നിയമത്തിലെ സെക്ഷൻ - 12-ൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പരാമർശിച്ചിരിക്കുന്നു
 
2. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തുന്നത് കമ്മീഷന്റെ പൊതുകടമയാണ്.

3. സർവ്വകലാശാലകളിലെ അദ്ധ്യാപനം, പരീക്ഷ, ഗവേഷണം എന്നിവയുടെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതും  പരിപാലിക്കുന്നതും കമ്മീഷന്റെ പ്രവർത്തനങ്ങളാണ് .

രാജ്യത്തെ വിവിധ ഭാഗങ്ങളിലൂടെ ട്രെയിനിൽ സഞ്ചരിച്ച് ആളുകളുമായി സംസാരിച്ച് ജീവിതവും സംസ്കാരവും പഠിക്കുക എന്ന ലക്ഷ്യത്തോടെ ജമ്മു കാശ്മീർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?