ഇന്ന് ലോകത്ത് പൊതുവായി കാലഗണനയ്ക്ക് ഉപയോഗിക്കുന്നത് ക്രിസ്തു വർഷം ആണ് യേശുക്രിസ്തുവിന്റെ ജനനത്തെ അടിസ്ഥാനമാക്കി കാലത്തെ എ.ഡി., ബി.സി. എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.ക്രിസ്തു ജനിച്ചതിനു ശേഷമുള്ള കാലം എ.ഡി. (Anno Domini) എന്നും ക്രിസ്തു ജനിക്കുന്നതിനു മുമ്പുള്ള കാലം ബി.സി. (Before Christ) എന്നും അറിയപ്പെടുന്നു.ഈ കാല ഗണന ഇപ്പോൾ യഥാക്രമം CE (Common Era), BCE (Before Common Era) എന്നും പ്രയോഗിക്കാറുണ്ട്.