Challenger App

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാതെയാകുന്ന രോഗം:

Aഹീമോഫീലിയ

Bഅനീമിയ

Cഹീമോഗ്ലോബിൻ

Dആർത്രൈറ്റിസ്

Answer:

A. ഹീമോഫീലിയ

Read Explanation:

ഹീമോഫീലിയ

  • രക്തം കട്ടപിടിക്കാൻ സാധിക്കാത്ത അവസ്ഥയാണിത് 
  • ഹീമോഫീലിയ ഒരു ജനിതക രോഗമാണ് 
  • ഹീമോഫീലിയ യുടെ മറ്റു പേരുകൾ :
    • രാജകീയ രോഗം
    •  ക്രിസ്മസ് രോഗം
    •  ബ്ലീഡേഴ്സ് ഡിസീസ് 
  • രക്തം കട്ടപിടിക്കാൻ 13 ഘടകങ്ങൾ ആവശ്യമാണ്.
  • ഇതിൽ 8, 9 ഘടകങ്ങളുടെ അപര്യാപ്തതയാണ് ഹീമോഫീലിയ എന്ന രോഗത്തിന് കാരണമാകുന്നത്. 

ഹീമോഫീലിയ രണ്ടുവിധമുണ്ട് : 

  • ഹീമോഫിലിയ A
  • ഹീമോഫിലിയ  B

ഹീമോഫിലിയ A:

  • ഹീമോഫിലിയ A ഉണ്ടാവാൻ കാരണം : ക്ലോട്ടിംഗ് ഫാക്ടർ 8 ഇന്റെ അപര്യാപ്തത മൂലമാണ് 
  • ഇംഗ്ലണ്ടിലെ രാജകുടുംബത്തിൽ ഈ അസുഖം ഉണ്ടായിരുന്നത് കൊണ്ട് ഇതിന് "രാജകീയ രോഗം" എന്നും പേരുണ്ട്.

ഹീമോഫിലിയ B:

  • ക്ളോട്ടിംഗ് ഫാക്ടർ 9 ഇന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് ഇത്
  • ഹീമോഫിലിയ B അറിയപ്പെടുന്നത് : ക്രിസ്മസ് രോഗം  
  • ഹീമോഫീലിയ സാധാരണയായി പകരുന്നത് : മുത്തച്ഛനിൽ നിന്നും ചെറുമകൻ ലേക്ക് അമ്മയിലൂടെ
  • ഹീമോഫീലിയ രോഗസാധ്യത കൂടുതൽ : പുരുഷൻമാരിൽ 

Related Questions:

വായുവിലൂടെ പകരുന്ന രോഗവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി/ജോഡികൾ തിരഞ്ഞെടുക്കുക.

  1. ചിക്കൻപോക്സ്, കോളറ
  2. കോളറ, ചിക്കൽഗുനിയ
  3. ക്ഷയം, ചിക്കൻപോക്സ്
  4. മന്ത് ,ചിക്കൻ ഗുനിയ
    കൊറോണ വൈറസിന്റെ പുതിയ വകഭേദം "ഇഹു" റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം ?
    കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ചൊറിച്ചിലുണ്ടാക്കുന്ന 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണമായ സൂക്ഷ്‌മജീവി ഏത്?
    ' സ്ലിം ഡിസീസ് ' എന്നറിയപ്പെടുന്ന രോഗം ഏത് ‌?
    മലമ്പനി പകർത്തുന്ന വാഹകജീവി ഏത്?