App Logo

No.1 PSC Learning App

1M+ Downloads
രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു ഏതാണ് ?

Aപൊട്ടാസിയം കാർബോണറ്റ്

Bസോഡിയം കാർബോണറ്റ്

Cപൊട്ടാസിയം സിട്രേറ്റ്

Dസോഡിയം സിട്രേറ്റ്

Answer:

D. സോഡിയം സിട്രേറ്റ്

Read Explanation:

സോഡിയം സിട്രേറ്റ്

  • സിട്രിക് ആസിഡിന്റെ സോഡിയം ലവണങ്ങളെ സോഡിയം സിട്രേറ്റ് എന്ന് വിളിക്കുന്നു.
  • മോണോ സോഡിയം സിട്രേറ്റ്, ഡൈസോഡിയം സിട്രേറ്റ്,ട്രൈസോഡിയം സിട്രേറ്റ് എന്നിങ്ങനെ പ്രധാനമായും മൂന്നു തരത്തിലാണ് സോഡിയം സിട്രേറ്റ് കാണപ്പെടാറുള്ളത്.
  • ദാനം ചെയ്ത രക്തം സംഭരണിയിൽ കട്ടപിടിക്കുന്നത് തടയാൻ സോഡിയം സിട്രേറ്റ് ഉപയോഗിക്കുന്നു.
  • സോഡിയം ബൈകാർബണേറ്റിന് പകരമായി രക്തത്തിലും മൂത്രത്തിലും അടങ്ങിയിരിക്കുന്ന അധിക ആസിഡിനെ നിർവീര്യമാക്കുന്നതിനും സോഡിയം സിട്രേറ്റ് ഉപയോഗിക്കപ്പെടുന്നു.
  • ഭക്ഷണ പാനീയങ്ങളിൽ അസിഡിറ്റി റെഗുലേറ്ററായും എണ്ണകളുടെ എമൽസിഫയറായും സോഡിയം സിട്രേറ്റ് ഉപയോഗിക്കുന്നു.

Related Questions:

Biconcave shape of RBC is maintained by ____ protein.
രക്തത്തിലെ പ്ലാസ്മയുടെ അളവ് എത്രയാണ് ?
. മനുഷ്യനിലെ പൾസ് പ്രെഷർ ?

മനുഷ്യരക്തപര്യയന വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രസ്താവനകൾ പരിശോധിച്ച് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക

  1. എല്ലാ ധമനികളും ശുദ്ധരക്തം വഹിക്കുന്നു.
  2. എല്ലാ സിരകളും അശുദ്ധ രക്തം വഹിക്കുന്നു.
  3. കൊറോണറി ധമനി അശുദ്ധ രക്തം വഹിക്കുന്നു.
  4. ശ്വാസകോശ ധമനി അശുദ്ധ രക്തം വഹിക്കുന്നു.
    താഴെ തന്നിരിക്കുന്നവയിൽ രക്തത്തിൽ കാണുന്ന പ്രോട്ടീൻ കണ്ടെത്തുക.