Aഅമേരിക്ക
Bഫ്രാന്‍സ്
Cറഷ്യ
Dചൈന
Answer:
C. റഷ്യ
Read Explanation:
രക്തരൂഷിതമായ ഞായറാഴ്‌ച':
1905 ജനുവരി 9-ന്, കരിസ്മാറ്റിക് പുരോഹിതനായ ഫാദർ ജോർജി ഗാപോണിൻ്റെ നേതൃത്വത്തിൽ സെന്റ് പീറ്റേഴ്‌സ്ബർഗിലെ തൊഴിലാളികളുടെ ഒരു സംഘം, സാർ നിക്കോളാസ് രണ്ടാമന് ഒരു നിവേദനം നൽകുന്നതിനായി വിന്റർ പാലസിലേക്ക് കാൽനടയായി എത്തി
ഈ നിവേദനത്തിൽ മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, പൗരാവകാശങ്ങൾ, രാഷ്ട്രീയ പരിഷ്കാരങ്ങൾ എന്നിവ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ രാജാവിന്റെ സൈനികർ (ഇംപീരിയൽ ഗാർഡ്) വെടിയുതിർത്തു
അങ്ങനെ തൊഴിലാളികളുടെ സമാധാനപരമായ പ്രകടനം ഒരു കൂട്ടക്കൊലയായി മാറി. ഇതാണ് ബ്ലഡി സൺഡേ കൂട്ടക്കൊല എന്നറിയപ്പെടുന്നത്
അതിന്റെ ഫലമായി നൂറുകണക്കിന് ആളുകൾ കൊല്ലപ്പെടുകയും റഷ്യയിലുടനീളം ജനരോഷം ആളിക്കത്തിക്കുകയും ചെയ്തു.
സമാധാനപരമായ പ്രതിഷേധത്തെ ക്രൂരമായി അടിച്ചമർത്തിയത് വിപ്ലവത്തിന് പൊതുജന പിന്തുണ വർദ്ധിപ്പിക്കുകയും സർക്കാർ വിരുദ്ധ വികാരത്തിന് ആക്കം കൂട്ടുകയും ചെയ്തു.
തൊഴിലാളികളും കർഷകരും വിദ്യാർത്ഥികളും ബുദ്ധിജീവികളും ഒന്നിച്ചു പ്രതിഷേധം ആരംഭിച്ചു.
വിപ്ലവത്തിന് സാറിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനോ കാര്യമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരാനോ സാധിച്ചിലെങ്കിലും,ഭാവി വിപ്ലവ പ്രസ്ഥാനങ്ങൾക്ക് അടിത്തറയിടുന്നതിൽ ഒന്നാം റഷ്യൻ വിപ്ലവം വിജയിച്ചു.