Challenger App

No.1 PSC Learning App

1M+ Downloads

രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ട ചില പ്രസ്ഥവനകളാണ് ചുവടെ നൽകിയിരിക്കുന്നത്.ശരിയായവ കണ്ടെത്തുക:

  1. സോവിയറ്റ് യൂണിയൻ്റെയും അമേരിക്കയുടെയും കടന്നു വരവ് രണ്ടാം ലോകയുദ്ധത്തിന്റെ ഗതി മാറ്റിമറിച്ചു
  2. കീഴടങ്ങാൻ വിസമ്മതിച്ച് മുസ്സോളിനി ആത്മഹത്യ ചെയ്തു.
  3. 1945 ആഗസ്റ്റ് 6 ന് അമേരിക്ക ലിറ്റിൽബോയ് എന്ന അണുബോംബ് ഹിരോഷിമയിലും ആഗസ്റ്റ് 9 ന് ഫാറ്റ്മാൻ എന്ന അണുബോംബ് നാഗസാക്കിയിലും വർഷിച്ചു.

    Ai, ii

    Bii, iii എന്നിവ

    Ci, iii എന്നിവ

    Dഎല്ലാം

    Answer:

    C. i, iii എന്നിവ

    Read Explanation:

    • സോവിയറ്റ് യൂണിയൻ്റെയും അമേരിക്കയുടെയും കടന്നു വരവ് രണ്ടാം ലോകയുദ്ധത്തിന്റെ ഗതി മാറ്റിമറിച്ചു.
    • സഖ്യ കക്ഷികളുടെ ആക്രമണം താങ്ങാനാവാതെ ഇറ്റലിയും ജർമനിയും കീഴടങ്ങി.
    • മുസ്സോളിനിയെ നാട്ടുകാർ പിടികൂടി വധിച്ചു.
    • ഹിറ്റ്ലർ ആത്മഹത്യചെയ്‌തു.
    • ജപ്പാൻ അപ്പോഴും കീഴടങ്ങാൻ തയാറായിരുന്നില്ല.
    • ജപ്പാനെ കീഴടക്കാനായി സോവിയറ്റ് യൂണിയൻ ട്രാൻസ് സൈബീരിയയിലൂടെ ജപ്പാനിലേക്കു നീങ്ങി.
    • എന്നാൽ സോവിയറ്റ് യൂണിയൻ എത്തുന്നതിനു മുമ്പ് അമേരിക്ക 1945 ആഗസ്റ്റ് 6 ന് ലിറ്റിൽബോയ് എന്ന അണുബോംബ് ഹിരോഷിമയിലും ആഗസ്റ്റ് 9 ന് ഫാറ്റ്മാൻ എന്ന അണുബോംബ് നാഗസാക്കിയിലും വർഷിച്ചു.
    • അതോടെ ജപ്പാനും കീഴടങ്ങി

    Related Questions:

    ഇവയിൽ ഏത് പ്രസ്താവന പാൻ ജർമൻ പ്രസ്ഥാനത്തെ സൂചിപ്പിക്കുന്നു:

    1.മധ്യ യൂറോപ്പിലും ബാള്‍ക്കന്‍ മേഖലയിലും ജര്‍മ്മന്‍ സ്വാധീനം വര്‍ധിപ്പിക്കുക, ട്യൂട്ടോണിക്ക് വര്‍ഗക്കാരെ ഏകോപിപ്പിക്കുക.

    2.ജര്‍മ്മനിയില്‍നിന്നും അള്‍സൈസ്, ലൊറൈന്‍ തിരികെ പിടിക്കാന്‍ ഫ്രാന്‍സില്‍ ആരംഭിച്ച പ്രസ്ഥാനം

     

    രണ്ടാം ലോകമഹായുദ്ധ കാലത്ത് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകിയിരുന്ന രാജ്യം ഏത് ?

    രണ്ടാം ലോക യുദ്ധത്തിൽ അമേരിക്ക 'ജനാധിപത്യത്തിന്റെ ആയുധപ്പുര' എന്നറിയപ്പെട്ടു. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ താഴെ തന്നിരിക്കുന്ന പ്രസ്താവനകളെ വിലയിരുത്തി ശരിയായവ കണ്ടെത്തുക :

    1. രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യ ശക്തികൾക്കും,അച്ചുതണ്ട് ശക്തികൾക്കും ഒരു പോലെ അമേരിക്ക ആയുധങ്ങൾ നൽകിയിരുന്നു
    2. രണ്ടാം ലോകമഹായുദ്ധസമയത്ത് അമേരിക്കയിലെ എല്ലാ വ്യവസായിക വിഭവങ്ങളും യുദ്ധത്തിനുവേണ്ടി ഉപയോഗിക്കപ്പെട്ടു.
    3. മരുന്നു കച്ചവടം വഴിയും വൻലാഭമുണ്ടാക്കാൻ അമേരിക്കൻ കമ്പനികൾ ശ്രമിച്ചു
      " ബ്ലാക്ക് ഷർട്ട്സ് " എന്ന പാരാമിലിറ്ററി യൂണിറ്റ് ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
      1945-ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമ്മൻ തലസ്ഥാനം ഏതാണ് ?