Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം ലോകമഹായുദ്ധസമയത്ത് അച്ചുതണ്ട് ശക്തികളുടെ പ്രാഥമിക ലക്ഷ്യം എന്തായിരുന്നു?

Aആഗോളമായി ജനാധിപത്യം സ്ഥാപിക്കുക

Bകമ്മ്യൂണിസം പ്രചരിപ്പിക്കുക

Cവിവിധ പ്രദേശങ്ങൾ കീഴടക്കി തങ്ങളുടെ സ്വാധീനം വിപുലീകരിക്കുക

Dമതസഹിഷ്ണുത പ്രോത്സാഹിപ്പിക്കുക

Answer:

C. വിവിധ പ്രദേശങ്ങൾ കീഴടക്കി തങ്ങളുടെ സ്വാധീനം വിപുലീകരിക്കുക

Read Explanation:

അച്ചുതണ്ട് ശക്തികൾ 

  • 1936 ൽ ഇറ്റലിയും ജർമ്മനിയും ചേർന്ന് ഒരു രാഷ്ട്രീയ സഹകരണ ഉടമ്പടിയിൽ ഒപ്പുവച്ചു.
  • റോം - ബെർലിൻ അച്ചുതണ്ട് എന്ന പേരിൽ ഇതറിയപ്പെടുന്നു.
  • 1937 ൽ ജപ്പാൻ ഈ സഖ്യത്തിൽ ചേർന്നതോടെ റോം - ബെർലിൻ - ടോക്കിയോ അച്ചുതണ്ട് എന്ന ഫാസിസ്റ്റ് ബ്ലോക്ക് നിലവിൽ വന്നു.
  • ഇതിലെ അംഗങ്ങളെ അച്ചുതണ്ട് ശക്തികൾ എന്നാണ് വിളിച്ചിരുന്നത്
  • വിവിധ പ്രദേശങ്ങൾ കീഴടക്കി തങ്ങളുടെ സ്വാധീനം വിപുലീകരിക്കുക എന്നതായിരുന്നു അച്ചുതണ്ട് ശക്തികളുടെ പ്രാഥമിക ലക്ഷ്യം

Related Questions:

മുസ്സോളിനിയെ പുതിയ സർക്കാർ രൂപീകരിക്കാൻ വിക്ടർ ഇമ്മാനുവൽ രണ്ടാമൻ രാജാവ് ക്ഷണിച്ചത് ഏത് വർഷമാണ്?
ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ സുഡെറ്റൻലാൻഡ് പ്രശ്നം ചർച്ച ചെയ്യാൻ 1938ൽ എവിടെയാണ് യോഗം ചേർന്നത്?
1941 ഡിസംബർ 7-ന് നടന്ന ഏത് സുപ്രധാന സംഭവമാണ് രണ്ടാം ലോകമഹായുദ്ധത്തിലേക്ക് അമേരിക്കയെ നയിച്ചത്?

കപട യുദ്ധവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. 1939 സെപ്റ്റംബർ മുതൽ 1941 ഏപ്രിൽ വരെയായിരുന്നു കപട യുദ്ധത്തിന്റെ കാലഘട്ടം
  2. ഈ കാലയളവിൽ സഖ്യ ശക്തികളും,അച്ചുതണ്ട് ശക്തികളും തമ്മിൽ ഗൗരവമായ പോരാട്ടങ്ങൾ ഒന്നും ഉണ്ടായില്ല.
  3. ഹിറ്റ്ലർ നോർവേയും ഡെന്മാർക്കും ആക്രമിച്ചതോടെ കപടയുദ്ധത്തിന്റെ കാലഘട്ടം അവസാനിച്ചു
    രണ്ടാം ലോക മഹായുദ്ധത്തിൽ ജർമ്മനിയോട് കീഴടങ്ങിയ ശേഷം ഫ്രാൻസിൻ്റെ തെക്കൻ ഭാഗത്ത് സ്ഥാപിതമായ ഗവൺമെന്റ് അറിയപ്പെട്ടത്?