രണ്ടാം ലോക യുദ്ധവേളയിൽ ജർമ്മനി ഇംഗ്ലണ്ടിനെതിരായ നടത്തിയ ആക്രമണ പദ്ധതിക്ക് നൽകിയിരുന്ന രഹസ്യ നാമം?
Aഓപ്പറേഷൻ ഓവർലോർഡ്
Bഓപ്പറേഷൻ സീ ലയൺ
Cഓപ്പറേഷൻ ബാർബറോസ
Dഓപ്പറേഷൻ നെപ്റ്റ്യൂൺ
Answer:
B. ഓപ്പറേഷൻ സീ ലയൺ
Read Explanation:
ബ്രിട്ടനിലെ യുദ്ധം (The Battle of Britian)
ഇംഗ്ലണ്ടിനെതിരെ ജർമ്മനി തയ്യാറാക്കിയ ആക്രമണ പദ്ധതിക്ക് 'സീ ലയൺ' എന്ന രഹസ്യ നാമമാണ് നൽകിയിരുന്നത് .
1940 ഓഗസ്റ്റിൽ ജർമ്മൻ ബോംബർ വിമാനങ്ങൾ ഇംഗ്ലണ്ടിനെ ആക്രമിച്ചു.
തുടർന്നുണ്ടായ വ്യോമ യുദ്ധം 'ബ്രിട്ടനിലെ യുദ്ധം' എന്ന പേരിൽ അറിയപ്പെടുന്നു.
ബ്രിട്ടനെ എളുപ്പത്തിൽ കീഴടക്കാൻ വന്ന ജർമ്മനിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ട് ബ്രിട്ടീഷ് വ്യോമസേന ശക്തമായി ചെറുത്തു നിൽക്കുകയും പ്രത്യാക്രമണങ്ങൾ നടത്തുകയും ചെയ്തു
ഈ യുദ്ധത്തിൽ അമേരിക്കയുടെ സഹായവും ബ്രിട്ടന് ലഭിച്ചു