ചലനക്ഷമതയുടെ സാമാന്യമായ വികസന പ്രവണതകൾ / ചാലക വികാസ തത്വങ്ങൾ:
- അനുസ്യുത (Continuous) പ്രക്രിയ ആണ്
- ഗതി നിയമം പാലിക്കുന്നു
- വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു
- വികാസം സഞ്ചിത സ്വഭാവത്തോട് കൂടിയതാണ്
- പാരമ്പര്യം, പരിസ്ഥിതി, പരിപക്വത, പഠനം എന്നിവയെ ആശ്രയിക്കുന്നു
- പ്രവചനക്ഷമമാണ്
- വിവിധ വികസന മേഖലകളിൽ പരസ്പരാശ്രിതങ്ങളാണ്
വികാസം സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് കടക്കുന്നു (Development proceeds from General to Specific)
- നവജാത ശിശുവിന് സൂക്ഷ്മ പേശികൾ ചലിപ്പിക്കാൻ പ്രയാസമാണ്. അവയവങ്ങൾ സ്ഥൂലമായാണ് ചലിപ്പിക്കുന്നത്.
- ഉദാ: ഒരു ശിശു അകലെയുള്ള കളിപ്പാട്ടമെടുക്കുന്നത് ശരീരം മുഴുവൻ കളിപ്പാട്ടത്തിനടുത്ത് എത്തിച്ചശേഷം കൈയും ശരീരവും ചേർത്താണ്.
- ഭാഷാ പരമായ വികാസവും നടക്കുന്നത് സാമാന്യത്തിൽ നിന്ന് വിശേഷത്തിലേക്ക് എന്ന ക്രമത്തിൽ ആണ്.