പ്രതലബലം:
ദ്രാവകോപരിതലം അതിന്റെ വിസ്തീർണം പരമാവധി കുറയ്ക്കുവാൻ ഉളവാക്കുന്ന ബലമാണ് പ്രതലബലം.
ഘർഷണ ബലം:
വസ്തുക്കൾക്കിടയിലുള്ള സ്പർശനതലങ്ങൾക്കിടയിൽ സമാന്തരമായി അനുഭവപ്പെടുന്ന ബലമാണ് ഘർഷണ ബലം.
വിസ്കസ് ബലം:
ചലിച്ചു കൊണ്ടിരിക്കുന്ന ദ്രവപടലങ്ങൾ (layers) ക്കിടയിൽ അവയുടെ ആപേക്ഷിക ചലനത്തെ (Relative motion) തടസപ്പെടുത്തുന്ന വിധത്തിൽ പടലങ്ങൾക് സമാന്തരം (parallel) ആയി പ്രവർത്തിക്കുന്ന ഘർഷണ ബലം (frictional force) ആണ് വിസ്കോസ് ബലം.
കൊഹിഷൻ ബലം:
ഒരേയിനം തന്മാത്രകൾ തമ്മിലുള്ള ആകർഷണ ബലമാണ് - കൊഹിഷൻ ബലം