രണ്ടോ മൂന്നോ കുട്ടികൾ തമ്മിൽ കളിക്കുമ്പോൾ ഉണ്ടാകുന്ന വികാസം ?
Aസഹകരണം
Bപങ്കിടൽ
Cമാനസികോല്ലാസം
Dപേശി വികാസം
Answer:
A. സഹകരണം
Read Explanation:
വികസനഘട്ടങ്ങൾ (Developmental Stages)
വിവിധ വികസനഘട്ടങ്ങൾ
- ജനനപൂർവ്വ ഘട്ടം (PRE-NATAL PERIOD)
- ശൈശവം (INFANCY)
- ആദ്യകാലബാല്യം (EARLY CHILDHOOD)
- പില്കാലബാല്യം (LATER CHILDHOOD)
- കൗമാരം (ADOLESCENCE)
ശൈശവം (INFANCY)
- ജീവിതത്തിലെ ആദ്യ മൂന്ന് വർഷം
- ആദ്യ 28 ദിവസം - നവജാതശിശു എന്നറിയപ്പെടുന്നു
- ബേബിഹുഡ്
കായിക/ചാലക വികസനം
- ദ്രുതഗതിയിലുള്ള വികസനം
- ശരീരധർമ്മങ്ങൾ നിയന്ത്രിതവും സ്ഥിരവും ആകുന്നു.
വൈകാരിക വികസനം
- ജനനസമയത്തെ കരച്ചിൽ
- പിന്നീട് വികാരങ്ങൾ പ്രത്യക്ഷപ്പെടുന്നു.
- അമ്മയുടെ സാന്നിധ്യത്തിൽ ആനന്ദം, അമ്മയെ പിരിയുമ്പോൾ അസ്വാസ്ഥ്യം
ബൗദ്ധികവികസനം
- ഇന്ദ്രിയങ്ങളുടെ ഘടനയും ധർമ്മവും മെച്ചമാകുന്നു.
- ശൈശവത്തിൻറെ അവസാനം മുതിർന്നവരെ പോലെ കാണാനും കേൾക്കാനും രുചിക്കാനും മണക്കാനും കഴിയുന്നു.
സാമൂഹിക വികസനം
- അമ്മയാണ് ഏറ്റവും അടുത്ത വ്യക്തി.
- അച്ഛനും സഹോദരങ്ങൾക്കും ആണ് അടുത്ത സ്ഥാനം.
- ശൈശവ ഘട്ടത്തിൻറെ അവസാനത്തോടു കൂടി മറ്റു ശിശുക്കളുമായി സമ്പർക്കം പുലർത്തുന്നു.
ഭാഷാവികസനം
- ജനനസമയത്ത് - കരച്ചിൽ
- പത്തുമാസം - ആദ്യ വാക്ക്
- ഒരു വയസ്സ് - 3 or 4 വാക്ക്
ആദ്യകാലബാല്യം (EARLY CHILDHOOD)
- 3 - 6 വയസ്സ്
- വിദ്യാലയപൂർവ്വഘട്ടം
- കളിപ്പാട്ടങ്ങളുടെ കാലം (TOY AGE)
- സംഘബന്ധപൂർവ്വ കാലം (PRE-GANG AGE)
- അനുസരണക്കേട് കാട്ടുന്നു, പിടിവാശിയും ശാഠ്യവും പ്രകടിപ്പിക്കും.
കായിക/ചാലക വികസനം
- ഇന്ദ്രിയങ്ങളുടെയും പേശികളുടെയും ശക്തവും വൈവിധ്യമുള്ളതുമായ പ്രവർത്തനങ്ങളുടെ കാലം
- ശക്തി പ്രയോഗിക്കേണ്ടതും നീണ്ടുനില്കുന്നതുമായ കളിപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു
- ഇഴയുക, എറിയുക, നടക്കുക, ഓടുക, ചാടുക, ചവിട്ടുക തുടങ്ങിയ പ്രക്രിയകൾ വികസിക്കുന്നു.
വൈകാരിക വികസനം
- വികാരങ്ങളുടെ പ്രകടനം കൂടുതൽ നിയന്ത്രിതമാകുന്നു.
- മാതാപിതാക്കളോടുള്ള ആശ്രയത്വം കുറച്ചൊക്കെ നിലനിൽക്കും
- വികാരങ്ങൾ തീവ്രവികാരങ്ങളായി (SENTIMENTS) രൂപപ്പെടുന്നു.
- ഏറ്റവും പ്രാഥമികമായ തീവ്രവികാരം അഹത്തോടു തന്നെയാണ്.
- ആയതിനാൽ - നാർസിസിസത്തിന്റെ ഘട്ടം, ആത്മരതിയുടെ ഘട്ടം
- ഈഡിപ്പസ് കോംപ്ലക്സ്
- ഇലക്ട്രാ കോംപ്ലക്സ്
ബൗദ്ധിക വികസനം
- ഒട്ടേറെ വിജ്ഞാനം ആർജ്ജിക്കുന്നു
- അങ്ങേയറ്റം ഭാവനാശാലി
- അയഥാർത്ഥ ഭാവനയുടെ കാലം (FANTASY)
- അനുകരണങ്ങളുടെ കാലം
സാമൂഹിക വികസനം
- സാമൂഹിക വ്യവഹാരമേഖല കുടുംബം ആയിരിക്കും.
- അയല്പക്കത്തേയും കുടുംബത്തിലെയും അന്തരീക്ഷം വിഭിന്നമാണെന്നു കുട്ടി മനസ്സിലാക്കുന്നു. ഇത് പിൽകാലത്ത് വിദ്യാലയങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു.
- കളിക്കൂട്ടുകാരെ സംബാദിക്കാൻ തുടങ്ങുന്നു.
ഭാഷാവികസനം
- പദാവലി പെട്ടെന്നു വികസിക്കുന്നു
- വാചകങ്ങൾ , വാക്യങ്ങൾ നിർമ്മിക്കുന്നു
പില്കാലബാല്യം (LATER CHILDHOOD)
- 6 - 12 വയസ്സ് വരെ
- പ്രാഥമിക വിദ്യാലയ ഘട്ടം
- സംഘബന്ധങ്ങളുടെ കാലം ( GANG AGE )
- മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
- പൊരുത്തപ്പെടലിന്റെ കാലം (AGE OF CONFORMITY)
- ഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു.
- ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം.
- ഫ്രോയിഡ് പരാമർശിച്ച നിലീന ഘട്ടം ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.
കായിക/ചാലക വികസനം
- പ്രാഥമികദന്തങ്ങൾ പോയി സ്ഥിരദന്തങ്ങൾ ഉണ്ടാകുന്നു.
- അസ്ഥി ശക്തമാകുന്നു
വൈകാരിക വികസനം
- സാമൂഹ്യ വ്യവഹാരങ്ങളിൽ ഏർപ്പെടുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ കുട്ടി പഠിക്കുന്നു.
- സാങ്കല്പിക ചോദകങ്ങളെ കുറിച്ചുള്ള ഭയം വർദ്ധിക്കുന്നു.
ബൗദ്ധിക വികസനം
- ബുദ്ധി വികസിക്കുന്നു
- ശ്രദ്ധ, യുക്തിചിന്തനം, ഗുണാത്മക ചിന്തനം,സ്മരണ എന്നിവ ശക്തമാകുന്നു.
സാമൂഹിക വികസനം
- സഹകരണം പഠിക്കുന്നു, സംഘബോധം വികസിക്കുന്നു.
- കുടുംബവുമായുള്ള കെട്ടുപാട് ദുർബലമാണ്.
- കളിയിടങ്ങളിൽ വച്ച് സാമൂഹിക വികസനം നടക്കുന്നു.