App Logo

No.1 PSC Learning App

1M+ Downloads
രാജാ ചെല്ലയ്യ കമ്മിറ്റി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചെറുകിട വ്യവസായം

Bതൊഴിലില്ലായ്മ

Cഇൻഷുറൻസ് മേഖലയിലെ പരിഷ്കാരങ്ങൾ

Dഇന്ത്യൻ നികുതി സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾ

Answer:

D. ഇന്ത്യൻ നികുതി സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾ

Read Explanation:

രാജാചെല്ലയ്യ കമ്മിറ്റി

  • 1991ൽ ഇന്ത്യയുടെ നികുതി സമ്പ്രദായം പരിഷ്കരിക്കുന്നതിനുള്ള അജണ്ട തയ്യാറാക്കാൻ പ്രൊഫ.രാജ ചെല്ലയ്യയുടെ കീഴിൽ സർക്കാർ ഒരു നികുതി പരിഷ്കരണ സമിതിയെ നിയമിച്ചു.
  • രാജാചെല്ലയ്യ കമ്മിറ്റി 1991,1992,1993 എന്നീ വർഷങ്ങളിൽ നിരവധി ശുപാർശകളോടെ മൂന്ന് റിപ്പോർട്ടുകൾ കൊണ്ടുവന്നു,

രാജാചെല്ലയ്യ കമ്മിറ്റിയുടെ മുഖ്യ നിർദേശങ്ങൾ:

  • നികുതി നിരക്കുകൾ കുറച്ചുകൊണ്ട് വ്യക്തിഗത നികുതി സമ്പ്രദായം പരിഷ്കരിക്കുക
  • കോർപ്പറേറ്റ് നികുതി നിരക്കുകളിൽ കുറവ് കൊണ്ട് വരിക.
  • എക്സൈസ് തീരുവകൾ ലളിതമാക്കുകയും മൂല്യവർധിത നികുതി (വാറ്റ്) സംവിധാനവുമായുള്ള അതിന്റെ സംയോജനം നടപ്പിലാക്കുക
  • സേവന മേഖലയെ മൂല്യവർധിത നികുതി (വാറ്റ്)സംവിധാനത്തിനുള്ളിൽ  കൊണ്ടുവരിക.
  • നികുതി സംവിധാനത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക.

Related Questions:

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ ?
കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
ഒ ബി സി വിഭാഗങ്ങളിലെ ക്രിമിലിയർ വിഭാഗത്തെ തിരിച്ചറിയാൻ കേന്ദ്ര സർക്കാർ നിർമിച്ച കമ്മിറ്റി ഏത്?
2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘി ക്കുന്നതും, ക്രമക്കേടുകളും പരാതികളും തികളും അറിയിക്കുന്നതിന് പൗരന്മാർക്കുവേണ്ടി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ
കോൺസ്റ്റിട്യൂവൻറ് അസംബ്ലി ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികം ആചരിച്ചത് എന്നാണ് ?