App Logo

No.1 PSC Learning App

1M+ Downloads
രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച ആദ്യ വനിതാ കായികതാരം?

Aപി.ടീ ഉഷ

Bകർണം മല്ലേശ്വരി

Cഅഞ്ജു ബോബി ജോർജ്

Dദീപ മാലിക്

Answer:

B. കർണം മല്ലേശ്വരി

Read Explanation:

കർണം മല്ലേശ്വരി:

  • ഒളിമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് കർണം മല്ലേശ്വരി.
  • 2000ത്തിലെ സിഡ്നി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കല മെഡൽ ആണ് കർണം മല്ലേശ്വരിക്ക് ലഭിച്ചത്.
  • 1995-1996 വർഷത്തെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരമാണ് കർണം മല്ലേശ്വരിക്ക് നൽകപ്പെട്ടത്.
  • ഇതോടെ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതാ കായികതാരമായി കർണം മല്ലേശ്വരി.

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം:

  • മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള ഇന്ത്യയുടെ പരമോന്നത കായിക ബഹുമതിയായിരുന്നു രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം.
  • 1991-92-ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
  •  ചെസ് കളിക്കാരനായ വിശ്വനാഥൻ ആനന്ദ് ആണ് ആദ്യത്തെ ഖേൽരത്ന വിജയി.
  • 2021 ആഗസ്റ്റിൽ ഇതിൻറെ പേര് മാറ്റുകയും ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിന്റെ ബഹുമാനാർത്ഥം മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം  എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

Related Questions:

പ്രശസ്ത അർജന്റീനിയൻ ഫുട്ബോൾ താരമായ ഡീഗോ മറഡോണയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. 1986ൽ അർജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച താരം.
  2. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിച്ചിട്ടുള്ള അർജന്റീനിയൻ ഫുട്ബോൾ താരം.
  3. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി പെലെക്കൊപ്പം മറഡോണ പങ്കുവക്കുന്നു.
    2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മികച്ച താരമായും തിരഞ്ഞെടുത്തത് ആരെയാണ് ?
    പുരുഷ ടെന്നീസ് ഗ്രാൻഡ്സ്ലാം റണ്ണറപ്പായ ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയ താരം ആര് ?
    2022 ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം കിരീടം നേടിയത് ?
    "ടേൺവെറൈൻ' പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാര്?