App Logo

No.1 PSC Learning App

1M+ Downloads
രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസനപദ്ധതികളും നടപ്പിലാക്കുന്നതിനായി ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ ----------പറയുന്നു?

Aആസൂത്രണം

Bപൊതുഭരണം

Cതദ്ദേശ ഭരണം

Dഉദ്യോഗസ്ഥഭരണം

Answer:

B. പൊതുഭരണം

Read Explanation:

പൊതുഭരണം 

  • രാജ്യത്ത് നിലവിലുള്ള നിയമങ്ങളും സർക്കാരിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പിലാക്കുന്നതിന് ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതാണ് പൊതുഭരണം.

  • ജനാധിപത്യഭരണം കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാകാൻ കാരണമായ സംവിധാനമാണ് പൊതുഭരണം .

പൊതു ഭരണത്തിൻെറ  പ്രധാന ലക്ഷ്യങ്ങൾ :

  • ഗവൺമെന്റ് നയങ്ങൾ രൂപപ്പെടുത്തുക
  • ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക
  • ജനക്ഷേമം ഉറപ്പുവരുത്തുക
  • ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക.
  • പൊതുഭരണം എന്ന ആശയം ആവിർഭവിച്ച രാജ്യം : അമേരിക്ക.
  • പൊതുഭരണത്തിൻ്റെ  പിതാവ് എന്നറിയപ്പെടുന്നത് - വുഡ്രോ വിൽസൺ
  • ഇന്ത്യൻ പൊതുഭരണത്തിൻ്റെ പിതാവ് - പോൽ എച്ച് ആപ്പിൾബേ.

  • വികസന ഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് - ജോർജ്ജ് ഗാൻറ് 
  • ആപേക്ഷിക പൊതുഭരണത്തിൻ്റെ (Comparative Public Administration) പിതാവ് - F.W റിഗ്ഗ്‌സ് .
  • നൂതന പൊതുഭരണത്തിൻ്റെ (New Public Administration) പിതാവ് - ഡ്വിറ്റ് വാൾഡോ.

Related Questions:

നിമ്‌നോന്നതമായ ഭൂപ്രകൃതി, മറ്റ് പ്രതികൂല സാഹചര്യങ്ങൾ എന്നിവയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒറ്റപ്പെട്ടു ജീവിക്കുന്നത് ഏത് തരം വാസസ്ഥലങ്ങളിലാണ് ?
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നിലവിൽ വന്നത് എന്ന് ?
ജവഹർ റോസ്‌കർ യോജന പദ്ധതിയുടെ കേന്ദ്ര സംസ്ഥാന ഫണ്ട് വിഹിതം എങ്ങനെ ആണ് ?
Which one of the following is NOT true with regard to India's reservation to the provisions of Convention on Elimination of All forms of Discrimination Against Women (CEDAW)?
സ്വാഭാവിക നീതി എന്നത് താഴെപ്പറയുന്നവയിൽ ഏതൊക്കെയുമായി ബന്ധപ്പെട്ടിരിക്കുന്നു?