ഡോ.ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ
- പാഠ്യപദ്ധതി വൈവിധ്യവത്കരിക്കാനും വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നിർദേശിക്കാനുമായി 1952ൽ രൂപീകരിക്കപ്പെട്ടു.
- ഡോ.ലക്ഷ്മണസ്വാമി മുതലിയാർ ആയിരുന്നു അദ്ധ്യക്ഷൻ
- സെക്കൻഡറി വിദ്യാഭ്യാസ മേഖലയേകുറിച്ചുള്ള സമഗ്രമായ പഠനനമായിരുന്നു കമ്മീഷന്റെ മുഖ്യലക്ഷ്യം.
- അതിനാൽ സെക്കൻഡറി വിദ്യാഭ്യാസ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
- ദേശീയ വികാരമില്ലാതെ ഒരു രാജ്യത്തിനും പുരോഗതി കൈവരിക്കാനാവില്ലെന്ന് കമ്മീഷൻ തിരിച്ചറിഞ്ഞു.
- അതിനാൽ, ദേശീയവും, സാമൂഹികവുമായ പ്രതിബദ്ധതയുള്ള, തങ്ങളുടെ രാജ്യത്തിനുവേണ്ടി ഏത് ത്യാഗവും അനുഷ്ഠിക്കുവാൻ കഴിയുന്ന മാതൃകാ പൗരന്മാരെ സൃഷ്ടിക്കുക എന്നതായിരിക്കണം സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് കമ്മീഷൻ പ്രസ്താവിച്ചു
കമ്മീഷന്റെ മറ്റ് പ്രധാന നിർദേശങ്ങൾ ഇവയായിരുന്നു :
- ത്രിഭാഷ പാഠ്യ പദ്ധതി നടപ്പിലാക്കുക
- വിവിധോദദ്ദേശ്യ സ്കൂളുകൾ സ്ഥാപിക്കുക
- അധ്യാപക പരിശീലന സമിതി രൂപീകരിക്കുക