App Logo

No.1 PSC Learning App

1M+ Downloads
രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സ (Client Centered Therapy) എന്ന ആശയത്തിൽ അധിഷ്ഠിതമായ സിദ്ധാന്തമാണ് ?

Aആത്മയാഥാർത്ഥ്യവൽക്കരണ സിദ്ധാന്തം

Bആത്മാവബോധ സിദ്ധാന്തം

Cപൗരാണികാനുബന്ധ സിദ്ധാന്തം

Dപ്രബലന സിദ്ധാന്തം

Answer:

B. ആത്മാവബോധ സിദ്ധാന്തം

Read Explanation:

ആത്മാവബോധ സിദ്ധാന്തം (Self - Theory):

     ആത്മാവബോധ സിദ്ധാന്തം (Self-theory) ആവിഷ്കരിച്ചത്, കാൾ റാൻസം റോജേഴ്സ് (1902 - 1987)

 

കാൾ റോജേഴ്സന്റെ പ്രധാന കൃതികൾ:

  • Client Centered Therapy
  • On Becoming a person
  • A way of Being
  • It's an Awful Risky thing to Live

 

വ്യക്തി കേന്ദ്രീകൃത സിദ്ധാന്തം (Person Centered Theory):

  • ഓരോ വ്യക്തിയും, സ്വന്തം നിലയിൽ ഏറ്റവും മികച്ച വ്യക്തിയായി മാറുവാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നുവെന്ന് റോജേഴ്സൻ അഭിപ്രായപ്പെട്ടു.
  • കാൾ റോജേഴ്സ് ഓരോ വ്യക്തിയെയും, സ്വന്തമായി ചിന്തിക്കാൻ കഴിവുള്ള മനുഷ്യത്വവും, നന്മയും നിറഞ്ഞ ആളായി പരിഗണിക്കുന്നു.

           വ്യക്തിയുടെ ആത്മനിഷ്ഠമായ നിലപാടുകൾക്ക് പ്രാധാന്യം നൽകുന്നതിനാൽ, കാൾ റോജേഴ്സന്റെ സമീപനത്തെ വ്യക്തി കേന്ദ്രീകൃത സിദ്ധാന്തം (Person Centered Theory) അറിയപ്പെടുന്നു. 

           രോഗിയെ കേന്ദ്രീകരിച്ചുള്ള ചികിത്സ (Client Centered Therapy) എന്ന ആശയത്തിൽ അധിഷ്ഠിതമായ സിദ്ധാന്തമാണ് ആത്മാവബോധ സിദ്ധാന്തം


Related Questions:

ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ ഫാലിക് സ്റ്റേജിലെ കാമോദീപക മേഖല
വായുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തിയും കുഞ്ഞിന് ആനന്ദം നൽകുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?
വിനിവർത്തനം എന്ന പലായന തന്ത്രം ഒരു കുട്ടിയിൽ കാണുവാൻ ഇടയായാൽ അധ്യാപകൻ മനസ്സിലാക്കേണ്ടത് ?
സാഹചര്യം അനുകൂലം ആകും വരെ സംതൃപ്തിക്കായുള്ള ശ്രമം വൈകിക്കുന്ന വ്യക്തിത്വത്തിൻ്റെ മുഖ്യ വ്യവസ്ഥ ?
What did Freud consider the paternal love of girls ?