App Logo

No.1 PSC Learning App

1M+ Downloads
റിയലിസ്റ്റിക് മുഖഭാവങ്ങളുള്ള ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ട് ഏതാണ് ?

Aസോഫിയ

Bഅമേക്ക

Cടൈറ്റൻ

Dശാലു

Answer:

B. അമേക്ക

Read Explanation:

അമേക്ക

  • റിയലിസ്റ്റിക് മുഖഭാവങ്ങളുള്ള ലോകത്തിലെ ആദ്യത്തെ ഹ്യൂമനോയിഡ് റോബോട്ടിന്റെ പേര് അമേക്ക എന്നാണ്.
  • യുകെ ആസ്ഥാനമായുള്ള ഹ്യൂമനോയിഡ് റോബോട്ടുകളുടെ നിർമ്മാതാവായ Engineered Arts എന്ന കമ്പനിയാണ് ഇത് വികസിപ്പിച്ചെടുത്തത്.
  • 2021ലാണ് അമേക്ക അവതരിപ്പിക്കപ്പെട്ടത് 

ഹ്യൂമനോയിഡ് റോബോട്ടുകൾ :

  • മനുഷ്യശരീരരത്തിന് സമാനമായ ആകൃതിയിൽ നിർമ്മിക്കപ്പെട്ടവയാണ്  ഹ്യൂമനോയിഡ് റോബോട്ട് 
  • ഈ  റോബോട്ടുകൾ മനുഷ്യരുമായി ബന്ധപ്പെട്ട ഉപഭോക്തൃ സേവനങ്ങൾക്കും ,ആശയവിനിമയ മേഖലകളിലുമാണ് മുഖ്യമായി നിലവിൽ ഇപയോഗിക്കപ്പെടുന്നത്
  • ഭാവിയിൽ ആരോഗ്യ മേഖല ഉൾപ്പെടെയുള്ള രംഗങ്ങളിൽ ഇവയുടെ ഉപയോഗം വിപുലമാകും എന്ന് കരുതപ്പെടുന്നു

ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഉദാഹരണങ്ങൾ:

  • സോഫിയ - യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (UNDP) ആദ്യത്തെ റോബോട്ട് ഇന്നൊവേഷൻ അംബാസഡർ.
  • ഗ്രേസ് - ഒരു നൂതന നഴ്സിംഗ് ഹ്യൂമനോയിഡ് റോബോട്ട്
  • അറ്റ്ലസ് - ബോസ്റ്റൺ ഡൈനാമിക്‌സ് വികസിപ്പിച്ചെടുത്ത അറ്റ്‌ലസ് 1.8 മീറ്റർ ഉയരമുള്ള ഒരു ഹ്യൂമനോയിഡ് റോബോട്ടാണ്, പരുക്കൻ ഭൂപ്രദേശങ്ങളിൽ ജോലികൾ ചെയ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു.

Related Questions:

"സ്കിസോഫ്രീനിയ" രോഗത്തിനെതിരെ യു എസ്സിലെ ബ്രിസ്റ്റോൾ മിയേഴ്‌സ് സ്ക്വിബ് ഫാർമസി വികസിപ്പിച്ചെടുത്ത പുതിയ മരുന്ന് ?
കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
ഗൂഗിളിന്റെ ആദ്യ ആഫ്രിക്ക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് നിലവിൽ വന്നത് എവിടെ?
അടുത്തിടെ ടെക്‌നോളജി കമ്പനിയായ മെറ്റ പുറത്തിറക്കിയ ഓഗ്മെൻ്റെൽ റിയാലിറ്റി ഗ്ലാസ് ഏത് ?
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് (AI) വസ്ത്രം ?