Challenger App

No.1 PSC Learning App

1M+ Downloads

റുഥർഫോർഡിന്റെ സൗരയൂഥ മാതൃകയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

  1. ആറ്റത്തിന് ഒരു കേന്ദ്രമുണ്ടെന്നും മാസ് മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂക്ലിയസിലാണെന്നും റൂഥർഫോർഡ് തന്റെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു
  2. ഈ മാതൃക പ്ലം പുഡ്ഡിംങ് മാതൃക (Plum pudding model) എന്നറിയപ്പെടുന്നു
  3. ആറ്റത്തിലെ ഘടകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് സൗരയൂഥത്തെപ്പോലെയാണ്‌ ആയതിനാൽ ഈ മാതൃക സൗരയൂഥമാതൃക (planetary Model of Atom) എന്നറിയപ്പെടുന്നു
  4. ആറ്റത്തിന് ഏറെക്കുറെ സ്വീകാര്യമായ മാതൃക നിർദ്ദേശിച്ചത് ഇദ്ദേഹമാണ്

    A2 മാത്രം തെറ്റ്

    B1 മാത്രം തെറ്റ്

    Cഎല്ലാം തെറ്റ്

    D1, 2 തെറ്റ്

    Answer:

    A. 2 മാത്രം തെറ്റ്

    Read Explanation:

    റുഥർഫോർഡിന്റെ സൗരയൂഥ മാതൃക (Rutherford's Planetary Model of Atom):

    • ആറ്റത്തിന് ഒരു കേന്ദ്രമുണ്ടെന്നും മാസ് മുഴുവൻ കേന്ദ്രീകരിച്ചിരിക്കുന്നത് ന്യൂക്ലിയസിലാണെന്നും റൂഥർഫോർഡ് തന്റെ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിരുന്നു. 
    • ആറ്റത്തിന് ഏറെക്കുറെ സ്വീകാര്യമായ മാതൃക നിർദ്ദേശിച്ചത് ഇദ്ദേഹമാണ്.
    • ഈ മാതൃക സൗരയൂഥമാതൃക (planetary Model of Atom) എന്നറിയപ്പെടുന്നു.
    • അതായത് ആറ്റത്തിലെ ഘടകങ്ങൾ ക്രമീകരിച്ചിരിക്കുന്നത് സൗരയൂഥത്തെപ്പോലെയാണ്‌ 

    • പൊതുവേ റൂഥർഫോർഡിന്റെ ആറ്റം മാതൃക സ്വീകാര്യമായിരുന്നു. 
    • എങ്കിൽ ഇലക്ട്രോണുകൾ ന്യൂക്ലിയസിന്റെ ആകർഷണ വലയത്തിൽ ചുറ്റുമ്പോൾ ഊർജം നഷ്ടമാവുകയും, കമേണ അത് ന്യൂക്ലിയസിൽ പതിക്കുകയും ചെയ്യേണ്ടതുണ്ട്. 
    • എന്നാൽ ഇങ്ങനെ സംഭവിക്കുന്നില്ല.
    • ശാസ്ത്ര ലോകത്തിന്റെ ഈ സംശയത്തിന് വ്യക്തമായ വ്യാഖ്യാനം നൽകാൻ റൂഥർഫോർഡിനു കഴിഞ്ഞില്ല.
    • അതുകൊണ്ട് ഈ മാതൃക അംഗീകരിക്കപ്പെട്ടില്ല.

    Related Questions:

    ഹൈസൻബർഗിന്റെ അനിശ്ചിതത്വ തത്വമനുസരിച്ച്, ആപേക്ഷിക ആവേഗവും ആപേക്ഷിക സ്ഥാനവും തമ്മിലുള്ള ബന്ധം __________ ആണ്.
    ഡിസ്ചാർജ് ട്യൂബിലെ കാഥോഡിൽ നിന്ന് വരുന്ന രശ്മികളിൽ നെഗറ്റീവ് ചാർജുള്ള കണങ്ങളാണുള്ളതെന്നും അവ പിൻകാലത്ത് ഇലക്ട്രോണുകൾ ആണെന്ന് സ്ഥിരീകരിക്കപ്പെടാനും ഇടയാക്കിയ പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?
    ഒരാറ്റത്തിന്റെ മാസ് നമ്പർ 31. ഈ ആറ്റത്തിലെ M ഷെല്ലിൽ 5 ഇലക്ട്രോണുകളുണ്ട്. എങ്കിൽ ആറ്റത്തിന്റെ ഇലക്ട്രോൺ വിന്യാസമെഴുതുക ?
    ആറ്റത്തിലെ ചാർജ് ഇല്ലാത്ത കണമായ ന്യൂട്രോൺ കണ്ടെത്തിയത് ആരാണ് ?
    ആറ്റത്തിൽ ഭൂരിഭാഗവും ശൂന്യമാണെന്നും, പോസിറ്റീവ് ചാർജ് മുഴുവൻ കേന്ദ്രീകരിച്ച് ഒരു ഭാഗമുണ്ടെന്ന് സമർഥിക്കുകയും . ഇത് അറ്റത്തിന്റെ ന്യൂക്ലിയസ് ആണെന്നും പറഞ്ഞ ശാസ്ത്രജ്ഞൻ ആര് ?