App Logo

No.1 PSC Learning App

1M+ Downloads
"റെഡ് ഡാറ്റ ബുക്ക്" പ്രസിദ്ധീകരിക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്?

AIUCN

BSPCA

CWWF

DUNEP

Answer:

A. IUCN

Read Explanation:

റെഡ് ഡാറ്റ ബുക്ക്

  • വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകമാണ് റെഡ് ഡാറ്റ ബുക്ക്.

  • റെഡ് ഡാറ്റ ബുക്ക് തയ്യാറാക്കുന്ന അന്തർദേശീയ പരിസ്ഥിതി സംഘടന -ഐ.യു.സി.എൻ (ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്)

  • പ്രകൃതിയേയും പ്രകൃതിവിഭവങ്ങളേയും സംരക്ഷിക്കാനായി രൂപം നൽകപ്പെട്ട ഒരു സംഘടനയാണ് ഐ.യു.സി.എൻ

  • 1948 ഒക്ടോബറിൽ ഇത് സ്ഥാപിക്കപ്പെട്ടു.

  • ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഐ.യു.സി.എന്നിന് 111 സർക്കാർ ഏജൻസികൾ, 800 ൽ അധികം സർക്കാർ ഇതര സംഘടനകൾ, 16000 ൽ അധികം ശാസ്ത്രജ്ഞർ എന്നിവരുടെ ശൃംഖലയുണ്ട്. 


Related Questions:

യൂറോപ്യൻ യൂണിയൻ്റെ ' European Employment Strategy ' നിലവിൽ വന്ന വർഷം ഏതാണ് ?

സർവ്വരാജ്യസഖ്യം പരാജയപ്പെടുവാൻ ഇടയായ കാരണങ്ങളായി പരിഗണിക്കാവുന്നത് ഇവയിൽ ഏതെല്ലാമാണ്?

  1. അമേരിക്കയുടെ അഭാവം
  2. ചെറിയ രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങളാണ് മുഖ്യമായും പരിഹരിച്ചത്
  3. ഒരു അന്താരാഷ്ട്ര സൈന്യത്തിൻ്റെ അഭാവം
  4. ഏകകണ്ഠമായ തീരുമാനത്തിൻ്റെ വ്യവസ്ഥ

    പലസ്തീൻ പ്രശ്നവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1.ഒന്നാം ലോകയുദ്ധാനന്തരം പലസ്തീൻ ബ്രിട്ടണിൻ്റെ അധീനതയിലായി.

    2.അക്കാലത്ത് അറബികളും ജൂതന്മാരും ആയിരുന്നു പലസ്തീനിൽ വസിച്ചിരുന്നത്.

    3.പരസ്പര സ്പർദ്ധയിൽ കഴിഞ്ഞിരുന്ന ഇവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുവാൻ രണ്ടാം ലോകയുദ്ധാനന്തരം ഐക്യരാഷ്ട്രസംഘടന ഒരു കമ്മിറ്റി രൂപീകരിച്ചു.

    4.ഈ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം പാലസ്തീനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കാൻ തീരുമാനമുണ്ടായി.

    When were Nepal and Bhutan admitted into BIMSTEC?
    Which US president worked very hard to create the League of Nations?