App Logo

No.1 PSC Learning App

1M+ Downloads
ലാമാർക്കിന്റെ അഭിപ്രായത്തിൽ ജീവികൾ ജീവിതകാലത്ത് ആർജ്ജിക്കുന്ന സ്വഭാവങ്ങളെ എന്തു വിളിക്കുന്നു?

Aജന്മസിദ്ധ സ്വഭാവങ്ങൾ

Bപാരമ്പര്യ സ്വഭാവങ്ങൾ

Cസ്വയാർജിത സ്വഭാവങ്ങൾ

Dപരിസ്ഥിതി സ്വഭാവങ്ങൾ

Answer:

C. സ്വയാർജിത സ്വഭാവങ്ങൾ

Read Explanation:

ലാമാർക്കിസം

  • ജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങളാണ് സ്വയാർജിതസ്വഭാവങ്ങൾ.
  • ഇത്തരം സ്വഭാവങ്ങൾ തലമുറകളിലൂടെ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു എന്നാണ് ലാമാർക്ക് വിശദീകരിച്ചത്.
  • ലാമാർക്കിന്റെ അഭിപ്രായത്തിൽ ആദ്യകാലങ്ങളിൽ നീളം കുറഞ്ഞ കഴുത്തുള്ള ജിറാഫുകളാണുണ്ടായിരുന്നത്.
  • ഭക്ഷ്യ ദൗർലഭ്യം നേരിട്ടതോടെ അവ ക്രമേണ കഴുത്തുനീട്ടി ഉയരമുള്ള മരങ്ങളെ ആശ്രയിച്ചു.
  • അതിന്റെ ഫലമായി കഴുത്തിന് നീളം കൂടിയ ജിറാഫുകൾ തലമുറകളിലൂടെ രൂപപ്പെട്ടു
  • എന്നാൽ ഇത്തരം സ്വയാർജിതസ്വഭാവങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നതിനാൽ ഈ വിശദീകരണത്തെ ശാസ്ത്രലോകം അംഗീകരിച്ചില്ല

Related Questions:

ഹോമോ സാപിയൻസ് ; ആദ്യ ഫോസിലുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
അന്തരീക്ഷത്തിലെ ( ആദിമ ഭൂമിയിലെ ) ലഘുജൈവ കണികകളിൽ ഉൾപ്പെടാത്തത് ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഒപാരിന്‍-ഹാല്‍ഡേന്‍ പരികല്പന/ രാസപരിണാമസിദ്ധാന്തത്തിലൂടെ ആദിമഭൗമാന്തരീക്ഷത്തിലെ സാഹചര്യങ്ങള്‍ പരീക്ഷണശാലയില്‍ കൃത്രിമമായി പുനഃസൃഷ്ടിച്ച് ജൈവതന്‍മാത്രകള്‍ രൂപപ്പെടുത്തി.

2.മീഥേന്‍, അമോണിയ, നീരാവി എന്നിവയായിരുന്നു ജൈവതന്‍മാത്രകളെ രൂപപ്പെടുത്താനുപയോഗിച്ച രാസഘടകങ്ങള്‍.

ഫോസിലുകളുമായി ബന്ധപ്പെട്ട താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.പുരാതനഫോസിലുകള്‍ക്ക് ലളിതഘടനയാണുള്ളത്.

2.അടുത്തകാലത്ത് ഉണ്ടായ ഫോസിലുകള്‍ക്ക് സങ്കീര്‍ണഘടനയുണ്ട്.

3.ചില ഫോസിലുകള്‍ ജീവിവര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നവയുമാണ്.

ഉൽപരിവർത്തന സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?