App Logo

No.1 PSC Learning App

1M+ Downloads
ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവർത്തിച്ച വ്യക്തി ആര് ?

Aലെനിൻ

Bസൈമൺ ബൊളിവർ

Cറൂസോ

Dജോർജ് വാഷിംഗ്ടൺ

Answer:

B. സൈമൺ ബൊളിവർ

Read Explanation:

സൈമൺ ബൊളിവർ

  • തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ വ്യക്തി.

  • 1811നും 1825നുമിടയിൽ ബൊളിവർ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന പോരാ‍ട്ടങ്ങളിലൂടെ തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ചു.

  • ലാറ്റിനമേരിക്കയുടെ വിമോചന നായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.

  • 'തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംഗ്ടൺ' എന്ന് വിളിക്കുന്നത് ഇദേഹത്തെയാണ്.

  • കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ്.


Related Questions:

ചിലിയുടെ മോചനവുമായി ബന്ധപ്പെട്ട സൈനിക മുന്നേറ്റമായ 'ദി ക്രോസ്സിങ് ഓഫ് ആന്റിസ്'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ജനറൽ ജോസ് ഡി സാൻ മാർട്ടിൻ നയിച്ച സൈനിക മുന്നേറ്റം
  2. 500 ഓളം സൈനികരാണ് പങ്കെടുത്തത്
  3. 21 ദിവസമെടുത്താണ് പൂർത്തിയായത്
  4. 1817 ഫെബ്രുവരി 12-ന് ചിലിയിലെ സാൻ്റിയാഗോയ്ക്ക് സമീപം നടന്ന ചക്കാബൂക്കോ യുദ്ധത്തോടെ പര്യവസാനിച്ചു
    ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ വിമോചകൻ എന്നറിയപ്പെടുന്ന നേതാവ് ആരാണ് ?

    മിച്ചോല്‍പാദനം കോളനിവല്‍ക്കരണത്തിലേക്ക് നയിച്ചതെങ്ങനെ?. താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ കാരണങ്ങൾ കണ്ടെത്തുക:

    1.ഉത്പന്നങ്ങൾ വിറ്റഴിക്കാന്‍ ആഭ്യന്തരകമ്പോളം മതിയായിരുന്നില്ല.

    2.യൂറോപ്പിലെ വ്യാവസായിക രാഷ്ട്രങ്ങളുടെ മത്സരം.

    3.യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ കച്ചവട ആധിപത്യം.

    4.രാഷ്ട്രീയ അധികാരവും സൈനിക ശേഷിയും ഉപയോഗിച്ച് ചൂഷണം.

    5.രാജ്യങ്ങളെ കോളനികളാക്കി.

    ക്രിസ്റ്റഫർ കൊളംബസ് വടക്കേ അമേരിക്കയിലെ ജനങ്ങളെ വിശേഷിപ്പിച്ച പേരെന്ത്?
    മൻറോ സിദ്ധാന്തം ആവിഷ്ക്കരിച്ച വർഷം?