App Logo

No.1 PSC Learning App

1M+ Downloads
ലാറ്റിനമേരിക്കൻ വിപ്ലവത്തിന് നേതൃത്വം കൊടുത്ത വ്യക്തി ആര്?

Aജോർജ് വാഷിംഗ്ടൺ

Bക്വാമി എൻ ക്രൂമ

Cവിൻസ്റ്റൺ ചർച്ചിൽ

Dസൈമൺ ബൊളിവർ

Answer:

D. സൈമൺ ബൊളിവർ

Read Explanation:

  • തെക്കൻ അമേരിക്കൻ വൻ‌കരയിലെ ഒട്ടേറെ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ സൈനിക നേതാവും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു സൈമൺ ബൊളിവർ.

  • 'തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംങ്ടൺ' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

  • 1811നും1825നുമിടയിൽ ഇദ്ദേഹം ലാറ്റിനമേരിക്കയുടെ മോചനത്തിനായി നടത്തിയ യുദ്ധങ്ങൾ 'ബൊളിവർ യുദ്ധങ്ങൾ' എന്നറിയപ്പെടുന്നു

  • തെക്കേ അമേരിക്കൻ വൻ‌കരയിലെ രാജ്യങ്ങളിൽ തദ്ദേശീയ ഭരണകൂടങ്ങൾ സ്ഥാപിച്ച ബൊളിവർ 'ലാറ്റിനമേരിക്കയുടെ വിമോചകൻ' എന്നറിയപ്പെടുന്നു.

  • സ്പാനിഷ് ആധിപത്യത്തിൽ നിന്ന് വെനസ്വേലയെ പൂർണ്ണമായി മോചിപ്പിച്ച നേതാവായിരുന്നു സൈമൺ ബൊളിവർ.

  • കൊളംബിയയുടെയും ബൊളീവിയയുടെയും ആദ്യത്തെ പ്രസിഡൻറ് സൈമൺ ബൊളിവർ ആയിരുന്നു.

  • വെനെസ്വേലയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പ്രസിഡന്റും അദ്ദേഹമായിരുന്നു.

സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യം നേടിയ രാജ്യങ്ങൾ:

  1. ബൊളീവിയ

  2. ഇക്വഡോർ

  3. പനാമ

  4. കൊളംബിയ

  5. പെറു

  6. വെനസ്വേല


Related Questions:

വെനസ്വല, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെ ആധിപത്യത്തിൽ നിന്നും മോചിപ്പിച്ചതാര് ?
നെപ്പോളിയൻ്റെ പോർച്ചുഗൽ അധിനിവേശം ലാറ്റിനമേരിക്കൻ വിപ്ലവത്തെ എങ്ങനെയാണ് സ്വാധീനിച്ചത്?
1817ൽ 'ദി ക്രോസ്സിങ് ഓഫ് ആന്റിസ്' എന്നറിയപ്പെടുന്ന സൈനിക മുന്നേറ്റത്തിന് നേതൃത്വം നൽകിയത് ?
1821-ൽ നടന്ന കോൺഗ്രസ് ഓഫ് കുക്കുട്ടയിൽ ഗ്രാൻ കൊളംബിയയുടെ പ്രസിഡൻ്റായി ആരാണ് തിരഞ്ഞെടുക്കപ്പെട്ടത്?
അമേരിക്കയുടെ വിദേശ നയവുമായി ബന്ധപ്പെട്ട മൻറോ സിദ്ധാന്തം ആവിഷ്ക്കരിച്ചത്?