App Logo

No.1 PSC Learning App

1M+ Downloads
ലൈംഗിക ഉദ്ദേശത്തോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊടുന്ന വ്യക്തിക്ക് ലഭിക്കാവുന്ന തടവ് ശിക്ഷ എത്രയാണ്?

A3 വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷ

B2 വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷ

C3 വർഷത്തിൽ കുറയാത്തതും ഏഴു വർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷ

D1 വർഷത്തിൽ കുറയാത്തതും മൂന്നു വർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷ

Answer:

A. 3 വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ ആകാവുന്നതുമായ തടവ് ശിക്ഷ

Read Explanation:

  • ലൈംഗിക ഉദ്ദേശത്തോടെ കുട്ടികളുടെ  സ്വകാര്യ ഭാഗത്ത് തൊടുന്ന ഏതൊരു വ്യക്തിയും POCSO നിയമത്തിലെ വകുപ്പ് 7 പ്രകാരം 'ലൈംഗിക അതിക്രമം' എന്ന ഗുരുതരമായ കുറ്റം  ചെയ്തതായി കണക്കാക്കപ്പെടുന്നു . 
  • ഇതിനുള്ള  ശിക്ഷയെക്കുറിച്ച് POCSO നിയമത്തിലെ വകുപ്പ് 8ലാണ് പ്രതിപാദിച്ചിരിക്കുന്നത്
  • 3 മുതൽ 5 വർഷം വരെ തടവു ശിക്ഷയും പിഴയുമാണ് ഇതിന് ലഭിക്കുന്നത്

Related Questions:

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണത്തിനു വേണ്ടിയുള്ള നിയമം MW P ആക്ട് പ്രകാരം വൃദ്ധ സദനങ്ങളെക്കുറിച്ചു ഏതു അദ്ധ്യായത്തിലാണ് പറയുന്നത്?

പോക്സോ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. കഴിവതും സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു വനിത പോലീസ് ഉദ്യോഗസ്ഥയെ മൊഴി രേഖപ്പെടുത്താൻ ചുമതലപ്പെടുത്തുന്നതാണ് അഭികാമ്യം.
  2. മൊഴി രേഖപ്പെടുത്തുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോം ധരിക്കാൻ പാടുള്ളതല്ല.
  3. വൈകല്യങ്ങൾ ഉള്ള കുട്ടിയാണെങ്കിൽ കുട്ടിയുടെ വിനിമയ രീതികൾ തിരിച്ചറിയാൻ സാധിക്കുന്ന ആരുടെയെങ്കിലും അല്ലെങ്കിൽ സ്പെഷ്യൽ അധ്യാപകരുടെയോ സഹായം തേടേണ്ടതാണ്. 
ഇന്ത്യൻ എവിഡൻസ് ആക്ട് പ്രകാരം വിദഗ്ദ്ധന്റെ അഭിപ്രായം കോടതിക്ക് _________ യുമായി ബന്ധപ്പെട്ട അഭിപ്രായം രൂപീകരിക്കേണ്ടിവരുമ്പോൾ പാലിക്കപ്പെടുന്നു
'വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്' എന്ന് പ്രതിപാദിക്കുന്ന കേരള പോലീസ് ആക്ട് - 2011-ലെ വകുപ്പ് ?

താഴെ പറയുന്നവയിൽ ഏതൊക്കെ അവസരങ്ങളിലാണ് മജിസ്‌ട്രേറ്റിന് പ്രതിയെ തടങ്കലിൽ വെയ്ക്കാൻ അധികാരമില്ലാത്തത് ?

1) പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത സന്ദർഭത്തിൽ 

2) ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ 

3) രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് ആണെങ്കിൽ