App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യം:

Aഇന്ത്യ

Bശ്രീലങ്ക

Cചൈന

Dകാനഡ

Answer:

D. കാനഡ

Read Explanation:

  • ലോകത്ത് ഏറ്റവും ഉയരം കൂടിയ വേലിയേറ്റങ്ങൾ ഉണ്ടാകുന്ന രാജ്യം കാനഡയാണ്.
  • കനേഡിയൻ പ്രവിശ്യകളായ ന്യൂ ബ്രൺസ്‌വിക്കിനും നോവ സ്കോട്ടിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ബേ ഓഫ് ഫണ്ടിയിലാണ്  ലോകത്തിലെ ഏറ്റവും ഉയർന്ന വേലിയേറ്റം അനുഭവപ്പെടുന്നത് 
  • ഈ പ്രദേശത്തെ വേലിയേറ്റങ്ങൾ 16 മീറ്റർ (52 അടി) വരെ ഉയരാറുണ്ട്
  • ഇന്ത്യയിലെ ഏറ്റവും ഉയർന്ന വേലിയേറ്റം ഗുജറാത്തിലെ ഓഖയിലാണ് രേഖപ്പെടുത്തിയിട്ടുളത് 

വേലികൾ

  • ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ സമുദ്രജലനിരപ്പിന് ഉണ്ടാകുന്ന ഉയർച്ചയും താഴ്ചയും ആണ് വേലികൾ.
  • സമുദ്രജല വിതാനത്തിൻ്റെ ഉയർച്ചയെ വേലിയേറ്റം എന്നും, സമുദ്ര ജലവിതാനം താഴുന്നതിന് വേലിയിറക്കം എന്നും പറയുന്നു.
  • ഭൂമിയുടെ മേൽ ചന്ദ്രനും സൂര്യനും ചെലുത്തുന്ന ആകർഷണബലവും ഭൂമിയുടെ ഭ്രമണ ഫലമായി ഉണ്ടാകുന്ന അപകേന്ദ്രബലവും വേലികൾക്ക് കാരണമാകുന്നു.

 വേലികൾ കൊണ്ട് ഉണ്ടാവുന്ന ഉപയോഗങ്ങൾ :

  • തുറമുഖങ്ങളിലും സമുദ്രതീരങ്ങളിലും നിക്ഷേപിക്കപ്പെട്ടിട്ടുള്ള
    മാലിന്യങ്ങൾ സമുദ്രത്തിന്റെ ഉൾഭാഗങ്ങളിലേക്ക് നീക്കം ചെയ്യപ്പെടുന്നു.
  • ശക്തമായ വേലികളുടെ ഫലമായി നദീമുഖങ്ങളിൽ ഡെൽറ്റകൾ രൂപം
    കൊള്ളുന്നത് തടസ്സപ്പെടുന്നു.
  • വേലിയേറ്റസമയങ്ങളിൽ ഉപ്പളങ്ങളിൽ കടൽവെള്ളം കയറ്റാൻ കഴിയുന്നു.
  • മീൻപിടിത്തത്തിനായി കടലിലേക്ക് കട്ടമരങ്ങളിൽ പോകുന്നതിനും
    വരുന്നതിനും.
  • വേലിയേറ്റശക്തിയിൽനിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു.
  • ആഴം കുറഞ്ഞ തുറമുഖങ്ങളിലേക്ക് കപ്പലുകൾ അടുപ്പിക്കുന്നത് വേലിയേറ്റ സന്ദർഭങ്ങളിലാണ്.

Related Questions:

തൊപ്പി നിർമ്മാണത്തിന് ഉപയോഗിക്കുന്ന വൃക്ഷം ഏത് ?

Normally, the temperature decreases with the increase in height from the Earth’s surface, because?


1.The atmosphere can be heated upwards only from the Earth’s surface

2.There is more moisture in the upper atmosphere

3.The air is less dense in the upper atmosphere

Select the correct answer using the codes given below :

' പാറ്റ്ലാൻഡ് ' എന്തിന്റെ സ്വഭാവ സവിശേഷതയാണ് ?
ഒരു പ്രദേശത്തു നിന്നും മറ്റൊരു പ്രദേശത്തേക്ക് എളുപ്പത്തിൽ എത്താവുന്നതും തിരക്ക് കുറഞ്ഞതുമായ വഴികൾ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന വിശകലന രീതിയേത് :
സമുദ്രനിരപ്പിൽ നിന്നും ഉയരം കൂടുംതോറും ജൈവവൈവിധ്യം _____ .