Challenger App

No.1 PSC Learning App

1M+ Downloads
ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി ?

AF.P.T.P. സമ്പ്രദായം

Bആനുപാതിക പ്രാതിനിധ്യ സമ്പ്രദായം

Cസെക്കന്റ് ബാലറ്റ് സിസ്റ്റം

Dഇവയൊന്നുമല്ല

Answer:

A. F.P.T.P. സമ്പ്രദായം

Read Explanation:

  • ഇന്ത്യയിൽ ലോകസഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തെരഞ്ഞെടുപ്പ് നടത്താൻ ഉപയോഗിക്കുന്ന രീതി  F.P.T.P. സമ്പ്രദായം അഥവാ First-past-the-post voting സമ്പ്രദായം ആണ്.
  • ഈ സമ്പ്രദായം ബഹുത്വ വ്യവസ്ഥ എന്നും അറിയപ്പെടുന്നു

 

ബഹുത്വ വ്യവസ്ഥയുടെ പ്രത്യേകത:

  • തിരഞ്ഞെടുപ്പിൽ വിജയിക്കുവാൻ ഭൂരിപക്ഷ വോട്ടുകൾ ലഭിക്കണമെന്നില്ല, പകരം തിരെഞ്ഞെടുപ്പ് മത്സരത്തിൽ മറ്റുള്ളവരേക്കാൾ മുന്നിലെത്തുന്ന സ്ഥാനാർത്ഥിയാണ് വിജയി.

Related Questions:

' ഭാരതത്തിന്റെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക ' ഏത് ഭരണഘടന വകുപ്പിലാണ് ഇങ്ങനെ പറയുന്നത് ?
ലിക്കുഡ് , സയണിസ്റ്റ് പാർട്ടി , യേഷ്‌ അതിദ് എന്നിവ ഏത് രാജ്യത്തെ പ്രമുഖ പാർട്ടികളാണ് ?
  1. സ്വതന്ത്രവും നീതിപൂർവ്വവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷം ഇല്ലെങ്കിൽ തിരഞ്ഞെടുപ്പ് റദ്ദാക്കാനും നീട്ടിവെക്കാനുമുള്ള അധികാരം കേന്ദ്ര ഇലക്ഷൻ കമ്മീഷനുണ്ട് 
  2. തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ഉദ്യോഗസ്ഥരെ നൽകുന്നതിന് രാഷ്ട്രപതിയോടും സംസ്ഥാന ഗവർണർമാരോടും അപേക്ഷിക്കുന്നത് കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ ചുമതലയാണ് 

ഇതിൽ ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

 

താഴെ പറയുന്നതിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകളിൽ പെടാത്തത് ഏതൊക്കെയാണ് ? 

  1. വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നതും ലോക്സഭയിലേക്കും നിയമസഭയിലേക്കും ഉള്ള തിരഞ്ഞെടുപ്പിന് മുൻപ് ആവശ്യമായ മാറ്റം വരുത്തി അവ പുതുക്കുന്നു 
  2. പൊതു തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നു 
  3. രാഷ്ട്രീയ പാർട്ടികൾ , സ്ഥാനാർത്ഥികൾ , വോട്ടർമാർ തുടങ്ങിയവർക്കുള്ള പെരുമാറ്റ ചട്ടം തയ്യാറാക്കുന്നു 
  4. സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നു 
  1. ഇന്ത്യയിൽ രാജ്യസഭാംഗങ്ങൾ , രാഷ്‌ട്രപതി , ഉപരാഷ്ട്രപതി എന്നിവയുടെ തിരഞ്ഞെടുപ്പുകൾക്ക് ആനുപാതിക പ്രതിനിധ്യ വ്യവസ്ഥയെ നിയന്ത്രിതമായ തോതിൽ സ്വീകരിച്ചിട്ടുണ്ട് .
  2. രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഏക കൈമാറ്റ വോട്ടുവ്യവസ്ഥയാണ് പിന്തുടരുന്നത്