App Logo

No.1 PSC Learning App

1M+ Downloads
ലോക വ്യാപാര സംഘടനയിൽ ഇന്ത്യ അംഗമായത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

Aഒമ്പതാം പഞ്ചവത്സര പദ്ധതി

Bപത്താം പഞ്ചവത്സര പദ്ധതി

Cഅഞ്ചാം പഞ്ചവത്സര പദ്ധതി

Dഎട്ടാം പഞ്ചവത്സര പദ്ധതി

Answer:

D. എട്ടാം പഞ്ചവത്സര പദ്ധതി

Read Explanation:

ലോക വ്യാപാര സംഘടന(WTO)

  • രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടന.
  • 1948 ജനുവരി 1-ന് രൂപവത്കരിച്ച GATT (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ് ആൻഡ് ട്രെഡ് ) കരാറാണ് പിന്നീട് ലോക വ്യാപാര സംഘടനയായി മാറിയത്
  • 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്.
  • 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന നിലവിൽ വന്നു.
  •  ജനീവയാണ് ഇതിന്റെ ആസ്ഥാനം.

  • 1995 ജനുവരി മുതൽ ഇന്ത്യ WTO അംഗമാണ്
  • ലോകവ്യാപാരത്തിന്റെയും ആഗോള GDPയുടെയും 98 ശതമാനത്തിലധികം പ്രതിനിധീകരിക്കുന്ന 164 അംഗരാജ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയാണ് WTO.

WTOയുടെ മുഖ്യ പ്രവർത്തനങ്ങൾ :

  • രാജ്യാന്തര വ്യാപാരം സുഗമമാക്കുന്നതിലൂടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുക 
  • രാജ്യാന്തര വ്യാപാര കരാറുകളുടെ നടപ്പാക്കലിലും, പ്രവർത്തനത്തിലും മേൽനോട്ടം വഹിക്കുക.
  • രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾക്കും, തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള ഒരു വേദി ആയി മാറുക.

 


Related Questions:

കൃഷി, ജലസേചനം എന്നിവയ്ക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി ഏത്?
The actual growth rate of 6th five year plan was?
The Minimum Needs Programme focuses on providing safe drinking water to which of the following areas?
കാർഷികോത്പാദനം ലക്ഷ്യമാക്കി കമാൻ്റ് ഏരിയ വികസന പദ്ധതി ആരംഭിച്ചത് ഏത് വർഷം ?
ഇന്ത്യൻ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട പഞ്ചവൽസരപദ്ധതി ഏതാണ് ?