വംശനാശഭീഷണി നേരിടുന്ന വന സസ്യങ്ങളുടെയും ജന്തുക്കളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച ഉടമ്പടി (CITES) പ്രാബല്യത്തിൽ വന്ന വർഷം?
A1972
B1927
C1964
D1975
Answer:
D. 1975
Read Explanation:
CITES (The Convention on International Trade in Endangered Species of Wild Fauna and Flora)
അന്താരാഷ്ട്ര വ്യാപാരത്തിന്റെ ഭീഷണികളിൽ നിന്ന് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ഒരു ബഹുമുഖ ഉടമ്പടി.
1963-ൽ IUCN അംഗങ്ങളുടെ യോഗത്തിൽ അംഗീകരിച്ച ഒരു പ്രമേയത്തിന്റെ ഫലമായാണ് ഇത് തയ്യാറാക്കിയത്.
1973-ൽ കൺവെൻഷനിൽ ലോകരാജ്യങ്ങൾ ഒപ്പുവയ്ക്കുകയും, 1975 ജൂലൈ 1-ന് പ്രാബല്യത്തിൽ വരികയും ചെയ്തു.
20 ജൂലൈ 1976 ലാണ് ഇന്ത്യ CITES ഉടമ്പടിയിൽ ഒപ്പു വച്ചിട്ടുള്ളത്.
അന്താരാഷ്ട്ര വ്യാപാരം (ഇറക്കുമതി/കയറ്റുമതി) CITES പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മൃഗങ്ങളുടെയും സസ്യങ്ങളുടെയും നിലനിൽപ്പിന് ഭീഷണിയാകുന്നില്ല എന്ന് ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
സ്വിറ്റ്സർലൻഡിലെ ജനീവയിൽ ആണ് CITESൻ്റെ സെക്രട്ടറിയേറ്റ് സ്ഥിതിചെയ്യുന്നത്