വനമേഖലയിൽ വംശനാശം സംഭവിച്ച ജീവികളുടെ (Extinct in wild) സംരക്ഷണകേന്ദ്രം കൂടിയാണ് _____________?
Aജീൻ ബാങ്കുകൾ
Bസുവോളജിക്കൽ ഗാർഡനുകൾ
Cബൊട്ടാണിക്കൽ ഗാർഡനുകൾ
Dഇവയെതുമല്ല
Answer:
B. സുവോളജിക്കൽ ഗാർഡനുകൾ
Read Explanation:
എക്സിറ്റു കൺസർവേഷൻ രീതികൾ
1.സുവോളജിക്കൽ ഗാർഡനുകൾ (Zoological gardens)
- വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ജന്തുക്കളെ പ്രത്യേകമായി പാർപ്പിച്ച് പരിപാലിക്കുകയും വംശവർധനവിനുവേണ്ട സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന സംരക്ഷണ കേന്ദ്രങ്ങളാണ് സുവോളജിക്കൽ ഗാർഡനുകൾ.
- വനമേഖലയിൽ വംശനാശം സംഭവിച്ച ജീവികളുടെ (Extinct in wild) സംരക്ഷണകേന്ദ്രം കൂടിയാണ് ഇവിടം.
- കേരളത്തിൽ തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ സുവോളജിക്കൽ ഗാർഡനുകളുണ്ട്.
2.ബൊട്ടാണിക്കൽ ഗാർഡനുകൾ (Botanical gardens)
- വൈവിധ്യമാർന്ന സ്പീഷീസുകളിൽപ്പെട്ട അപൂർവവും പ്രധാനപ്പെട്ടതുമായ സസ്യങ്ങളെ സംരക്ഷിക്കുന്ന വിശാലമായ ഗവേഷണകേന്ദ്രങ്ങളാണിവ.
- ഒട്ടുമിക്ക സസ്യങ്ങളെയും തിരിച്ചറിയാനും അവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുന്നതിലൂടെ കഴിയും.
- തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI), കോഴിക്കോട് ഒളവണ്ണ യിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) എന്നിവ ഉദാഹരണങ്ങളാണ്.
3.ജീൻ ബാങ്കുകൾ (Gene Banks)
- വിത്തുകൾ, ബീജങ്ങൾ മുതലായവ ശേഖരിക്കാനും ദീർഘ കാലത്തേക്കു സംരക്ഷിക്കാനുമുള്ള സംവിധാനങ്ങളുള്ള ഗവേഷണകേന്ദ്രങ്ങളാണിവ.
- ആവശ്യമായ അവസരങ്ങളിൽ ഇവ ഉപയോഗിച്ച് ജീവികളെ പുനഃസൃഷ്ടിക്കാനും കഴിയും.
- തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) ഇതിനൊരുദാഹരണമാണ്.