App Logo

No.1 PSC Learning App

1M+ Downloads
വരയുടെ പരമശിവൻ എന്ന് വി. കെ. എൻ. വിശേഷിപ്പിച്ചത് ആരെ ?

Aവിഷ്ണു നാരായണൻ നമ്പൂതിരി

Bപരമേശ്വരൻ നമ്പൂതിരി

Cകെ. എം. വാസുദേവൻ നമ്പൂതിരി

Dകൈതപ്രം ദാമോദരൻ നമ്പൂതിരി

Answer:

C. കെ. എം. വാസുദേവൻ നമ്പൂതിരി

Read Explanation:

കെ.എം. വാസുദേവൻ നമ്പൂതിരി

  • പ്രശസ്തനായ ചിത്രകാരനും ശില്പിയുമാണ് കെ.എം. വാസുദേവൻ നമ്പൂതിരി അഥവാ ആർട്ടിസ്റ്റ് നമ്പൂതിരി
  • ജീവിതകാലം: 15 സെപ്റ്റംബർ 1925 - 7 ജൂലൈ 2023.
  • വരയും ഛായാചിത്രവും ശില്‍പകലയും കലാസംവിധാനവും ഉള്‍പ്പെടെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം പ്രശോഭിച്ചിട്ടുണ്ട്.
  • സവിശേഷമായ ശൈലിയിലെ നമ്പൂതിരിയുടെ സ്ത്രീ വരകള്‍ ശ്രദ്ധേയമായിരുന്നു.
  • തകഴി, എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ച ചിത്രങ്ങൾ ആ രചനകളോളം തന്നെ പ്രശസ്തമായി.
  • ആനുകാലികങ്ങളിലൂടെയുള്ള വര വായനക്കാരുടെ ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്.
  • ’എന്റെ ഭീമനെയല്ല നമ്പൂതിരിയുടെ ഭീമനെയാണ് വായനക്കാർ കണ്ടത്’ എന്ന് ‘രണ്ടാമൂഴത്തിന് വരച്ച ചിത്രങ്ങളെക്കുറിച്ച് എം ടി വാസുദേവൻ നായരും ‘വരയുടെ പരമശിവൻ’ എന്ന് വികെ എന്നും വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളോടുള്ള ബഹുമാനമായി കരുതപ്പെടുന്നു.

Related Questions:

2025 ഏപ്രിലിൽ അന്തരിച്ച കുമുദിനി ലാഖിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. പ്രശസ്ത കുച്ചിപ്പുടി നർത്തകിയാണ്
  2. രാജ്യം പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മ ശ്രീ എന്നീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്
  3. ഗുരു ഗോപിനാഥ് നാട്യ പുരസ്‌കാരം ലഭിച്ചത് - 2021
  4. കദംബ് സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യുസിക് സ്ഥാപിച്ചു
    ' കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?
    2023 മെയിൽ അന്തരിച്ച കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവായ പി കെ ഗോവിന്ദൻ നമ്പ്യാർ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    ഷഡ്കാല ഗോവിന്ദ മാരാർ, ഇരയിമ്മൻ തമ്പി എന്നിവർ ഏത് രാജാവിന്റെ സദസ്സിലെ അംഗങ്ങളായിരുന്നു ?
    താഴെ കൊടുത്തവരിൽ കേരള കലാമണ്ഡലം സ്ഥാപകരിൽ ഉൾപ്പെട്ട വ്യക്തി ?