App Logo

No.1 PSC Learning App

1M+ Downloads
വരിക വരിക സഹജരെ എന്ന ഗാനം ഏതു സമരവുമായി ബന്ധപ്പെട്ടതാണ്

Aഉപ്പുസത്യാഗ്രഹം

Bഗുരുവായൂർ സത്യാഗ്രഹം

Cവൈക്കം സത്യാഗ്രഹം

Dപുന്നപ്ര വയലാർ സമരം

Answer:

A. ഉപ്പുസത്യാഗ്രഹം

Read Explanation:

  • കേരളത്തിലെ അറിയപ്പെടുന്ന കവിയും പത്ര പ്രവർത്തകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു അംശി നാരായണ പിള്ള 
  • സ്വാതന്ത്ര്യ സമരകാലത്ത് കേരള ജനത ആവേശപൂർവ്വം പാടിനടന്ന ദേശഭക്തിഗാനമായ ''വരിക വരിക സഹജരേ,സഹന സമര സമയമായി, കരളുറച്ചു കൈകൾ കോർത്ത്‌, കാൽ നടയ്ക്കു പോക നാം ." എഴുതിയത് അംശി നാരായണ പിള്ളയാണ്.
  • കോഴിക്കോട് വടകരയിൽ നിന്നും പയ്യന്നൂർ വരെ കോൺഗ്രസ്‌ നടത്തിയ ഉപ്പ് സത്യഗ്രഹത്തിന്റെ ഭാഗമായി നടന്ന ജാഥയ്ക്ക് വേണ്ടിയാണ് വരികൾ എഴുതിയത്.

Related Questions:

ഫ്രഞ്ച് അധീനതയിൽ നിന്നും മാഹിയെ മോചിപ്പിക്കുന്നതിനായി മയ്യഴി മഹാജനസഭ രൂപീകരിച്ച വർഷം ?
The organisation called the 'Samyuktha Rashtriya Samithi' was formed in connection with?

ഒന്നാം പഴശ്ശി വിപ്ലവവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.1795 ഏപ്രിൽ ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ ബ്രിട്ടീഷ് പട്ടാളം പഴശ്ശിരാജാവിനെ അദ്ദേഹത്തിൻറെ കൊട്ടാരത്തിൽ വച്ച് പിടികൂടാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു

2.1795 ജൂൺ 28ന് പഴശ്ശിരാജാവ് എല്ലാ നികുതിപിരിവും നിർത്തിവയ്പിച്ച് കൊണ്ട് ബ്രിട്ടീഷ് അധികാരത്തെ പരസ്യമായി വെല്ലുവിളിച്ചു.

3.പഴശ്ശിരാജാവ് വയനാടൻ മലകളിലേക്ക് പിൻവാങ്ങി ഒളിപ്പോരിൽ ഏർപ്പെട്ടു,

4.1797 മാർച്ച് 18 ആം തീയതി ലഫ്റ്റനൻറ് ഗോർഡൻ്റെ കീഴിൽ പെരിയ ചുരം കടന്നു പോവുകയായിരുന്ന 1100 ബ്രിട്ടീഷ് സൈനികരെ പഴശ്ശി പട അപ്രതീക്ഷിതമായി ചാടിവീണു ചിന്നഭിന്നമാക്കി.

5.ഒന്നാം പഴശ്ശി വിപ്ലവത്തെ അടിച്ചമർത്താൻ കഴിയാത്ത ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി ഒടുവിൽ പഴശ്ശിരാജയുമായി സന്ധിയിലെത്തി.

താഴെ തന്നിരിക്കുന്ന സംഭവങ്ങളെ അവ നടന്ന ക്രമത്തിൽ രേഖപ്പെടുത്തിയ ഉത്തരം തിരഞ്ഞെടുത്തെഴുതുക.

  1. കയ്യൂർ സമരം
  2. നിവർത്തന പ്രക്ഷോഭം
  3. പുന്നപ്ര വയലാർ സമരം 
  4. പൂക്കോട്ടൂർ യുദ്ധം
എളേരി എസ്റ്റേറ്റ് സമരം നടന്നത് ഇന്നത്തെ ഏത് ജില്ലയിലാണ്?